Breaking...

9/recent/ticker-posts

Header Ads Widget

മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ റോഡ് സുരക്ഷാ വാരാചരണത്തിന് തുടക്കമായി.



മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ റോഡ് സുരക്ഷാ വാരാചരണത്തിന് തുടക്കമായി. ജനുവരി 11 മുതല്‍ 17 വരെയാണ് വാരാചരണം നടക്കുനത്. ജില്ലാതല ഉദ്ഘാടനം നീണ്ടൂര്‍ എസ്.കെ.വി ഹൈസ്‌കൂളില്‍ നടന്നു. കോട്ടയം ആര്‍.ടി.ഒ ഹരികൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.  ഹൈസ്‌കൂള്‍ - ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസും നടന്നു. പി.ടി.എ പ്രസിഡണ്ട് മധു പി മാധവന്‍അധ്യക്ഷനായിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുനിത സൂസന്‍ തോമസ്, ഹെഡ്മിസ്ട്രസ് ശ്യാമള തുടങ്ങിയവര്‍ പ്രസംഗിച്ചു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആശാ കുമാര്‍ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. പ്രതിദിനം  രാജ്യത്ത സംഭവിച്ചുകൊണ്ടിരിക്കുന്ന വാഹനാപകടങ്ങളും അതേ തുടര്‍ന്നുള്ള മരണങ്ങളെക്കുറിച്ചുള്ള വിശദമായ പഠന റിപ്പോര്‍ട്ട് വിദ്യാര്‍ത്ഥികളുമായി അദ്ദേഹം പങ്കുവച്ചു. വാഹനം ഓടിക്കുന്നവര്‍ നിയമപരമായി കരുതേണ്ട മുന്‍കരുതലുകള്‍, സുരക്ഷാക്രമീകരണങ്ങള്‍ എന്നിവയെക്കുറിച്ചും, മോട്ടോര്‍ വാഹന നിയമങ്ങളെ കുറിച്ചും വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിച്ചു. ലൈസന്‍സ് ഇല്ലാത്തവര്‍ വാഹനം ഓടിക്കുന്നത് മുതല്‍ റോഡ് നിയമങ്ങള്‍ ലംഘിച്ചു കൊണ്ടുള്ള അമിത വേഗതയിലുള്ള  വാഹന ഓട്ടം വരെ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആശാ കുമാര്‍ വിശദീകരിച്ചു.  മോട്ടോര്‍ വാഹന അപകടങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി മോട്ടോര്‍ വാഹന വകുപ്പിന്റെ എക്‌സിബിഷന്‍ ജനുവരിയില്‍ എസ്.കെ.വി സ്‌കൂളില്‍ നടത്തുമെന്നു ആര്‍.ടി.ഒ ഹരികൃഷ്ണന്‍ അറിയിച്ചു.




Post a Comment

0 Comments