നീണ്ടൂര്‍ എസ്.എന്‍.ഡി. പി.യോഗം അരുണോദയം ശ്രീനാരായണ - ശാരദ ക്ഷേത്രത്തിലെ ചതയ ഉത്സവം 22 - മുതല്‍ 26 - വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ ക്ഷേത്രം തന്ത്രി രഞ്ജിത്ത് രാജന്റെയും മേല്‍ശാന്തി വി.കെ. അനീഷ് ശാന്തിയുടെയും മുഖ്യ കാര്‍മികത്വത്തില്‍ മഹാഗണപതി ഹോമം നടക്കും. വൈകിട്ട് ആറിന് കലാസന്ധ്യ കോട്ടയം എസ്.എന്‍.ഡി.പി. യൂണിയന്‍ സെക്രട്ടറി ആര്‍. രാജീവ് ഉദ്ഘാടനം ചെയ്യും. 23 -വൈകിട്ട് 5.15 - ന് ദേശ താലപ്പൊലി, 7.30- ന് കുട്ടികളുടെ കലാപരിപാടികള്‍. 24 - ന് രാവിലെ 10- ന് ചതയപൂജ, 11- ന് ശിവഗിരി മഠം ശിവനാരായണ തീര്‍ഥസ്വാമികളുടെ അനുഗ്രഹപ്രഭാഷണം, 12. 30 - ന് പ്രസാദഊട്ട്. വൈകുന്നേരം നാലിന് നീണ്ടൂര്‍ ചതയ മഹോത്സവ ഘോഷയാത്ര, ആറിന് പ്രാവട്ടം ജങ്ഷനില്‍ ഗുരുദേവന്റെ പൂജിച്ച തിടമ്പുമായി സംയുക്ത ഘോഷയാത്ര എന്നിവ നടക്കും. ആറാട്ട് ദിവസമായ 26 -ന് 11.30 -ന് കുറിച്ചി അദ്വൈത വിദ്യാശ്രമത്തിലെ സെക്രട്ടറി കൈവല്യാനന്ദ സരസ്വതി സാമികളുടെ പ്രഭാഷണം, 12. 30 -ന് ആറാട്ട് സദ്യ, വൈകിട്ട് നാലിന് ആറാട്ട് പുറപ്പാട്, ഏഴിന് ആറാട്ട്, 8:30 -ന് ആറാട്ടിന് സ്വീകരണം. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് യു.കെ.ഷാജി, സെക്രട്ടറി വി.ടി. സുനില്‍ , ഭാരവാഹികളായ എ.ഡി. ഷാജി, കെ.ആര്‍. സന്തോഷ്, സി.സി. ശശി, എം.വി. വിനീഷ് എന്നിവര്‍ പങ്കെടുത്തു.
0 Comments