Breaking...

9/recent/ticker-posts

Header Ads Widget

നെല്‍കൃഷിയുടെ വിളവെടുപ്പുത്സവം നടത്തി


വിളക്കുമാടം പുരുഷ സ്വാശ്രയ സംഘം നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പുത്സവം നടത്തി.  തുടര്‍ച്ചയായി മൂന്നാം വര്‍ഷവും നെല്‍കൃഷിയില്‍ നൂറ്  റമേനിവിളയിക്കുകയായിരുന്നു വിളക്കുമാടം പുരുഷസ്വാശ്രയ സംഘത്തിലെ യുവ കര്‍ഷകര്‍. 25 ഓളം ചെറുപ്പക്കാരാണ് വിളക്കുമാടം പുരുഷ സ്വാശ്രയ സംഘത്തിന് നേതൃത്വം നല്‍കുന്നത് .സര്‍ക്കാര്‍ ജീവനക്കാര്‍ ,ബിസിനസ്സുകാര്‍ , കര്‍ഷകര്‍ എന്നീ വിവിധ തലങ്ങളിലുള്ളവരാണ് സാശ്രയ സംഘത്തിന്റെ നെല്‍കൃഷിക്ക് നേതൃത്വം നടത്തിയത് . പ്രസിഡന്റ് ഗോപാലകൃഷ്ണന്‍ സെക്രട്ടറി രാജേഷ് കല്ലേലില്‍ ,ജസ്റ്റിന്‍ ജേക്കബ് വടക്കന്‍ , സാബു കുന്നേല്‍, സജീവന്‍ പാറക്കടവില്‍ ,ബിജു പേരാമ്പനാക്കുന്നേല്‍, ബിജു പള്ളിക്കുന്നേല്‍,രാജേഷ് ഈഴപ്പറമ്പില്‍ , ഷിജോ ചെമ്പിലകം, രാജേഷ് മഞ്ഞ കുരുവിങ്കല്‍ ,രവീന്ദ്രന്‍ പേരാമ്പ്ര നാക്കുന്നേല്‍ ,ബിനോയ് മേടക്കല്‍, ബിജു മഠത്തില്‍, ജിന്റോ കൊല്ലം പറമ്പില്‍ , അരുണ്‍ പിരിയനാനിക്കല്‍  ,അരുണ്‍ കുറിഞ്ഞങ്കില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നെല്‍കൃഷി നടത്തിയത്. ഉമ ഇനത്തില്‍പ്പെട്ട നെല്‍വിത്താണ് വിതച്ചത് . പഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസ് ചെമ്പകശ്ശേരി, പഞ്ചായത്ത് മെമ്പര്‍ പി .വി.വിഷ്ണു തുടങ്ങിയവര്‍ പ്രസംഗിച്ചു. നെല്‍കൃഷി പ്രോത്സാഹനത്തിനായി ജില്ല ,ബ്ലോക്ക് , ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ കൈത്തോടുകളും , വലരികളും ആഴം കൂട്ടി ശുദ്ധീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ പറഞ്ഞു.




Post a Comment

0 Comments