പാലായില്‍ പുതിയ നഗരസഭാ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് സിപിഎം- കേരള കോണ്‍ഗ്രസ് അഭിപ്രായസമന്വയത്തിലെത്തിയില്ല. സിപിഎം ജില്ലാ നേതൃത്വം ചെയര്‍മാനായി ചൂണ്ടിക്കാട്ടുന്ന ബിനു പുളിക്കക്കണ്ടത്തെ അംഗീകരിക്കില്ലെന്ന് കേരള കോണ്‍ഗ്രസ് എം നിലപാടെടുത്തതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. വിവാദങ്ങളെ തുടര്‍ന്ന് ജില്ലാ സെക്രട്ടറി എ.വി റസല്‍ തിങ്കളാഴ്ച പാലായിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തി. ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ സിപിഎം തീരുമാനിക്കുമെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു. അതേസമയം ഇത് സംബന്ധിച്ച വിവാദങ്ങള്‍ അനാവശ്യമാണെന്ന് കേരള കോണ്‍ഗ്രസ് എം നഗരസഭാ പാര്‍ലെന്ററി പാര്‍ട്ടി ലീഡര്‍ ആന്റോ പടിഞ്ഞാറേക്കര പറഞ്ഞു. ചെയര്‍മാന്‍ തീരഞ്ഞടുപ്പില്‍ സി.പി.എമ്മും എല്‍.ഡി.എഫും തീരുമാനിക്കുന്നതനുസരിച്ച് പുതിയ ചെയര്‍മാനെ തെരഞ്ഞടുക്കും. ഈ വിഷയവുമായി ബന്ധപ്പെട്ട് സി.പി.എമ്മുമായും കേരളാ കോണ്‍ഗ്രസുമായും തര്‍ക്കങ്ങള്‍ ഇല്ല. ഇടതു മുന്നണിയുടെ നേതാക്കന്മാരെ ഇക്‌ഴത്തി കാണിക്കാനുളള ശത്രുക്കളുടെ ശ്രമങ്ങള്‍ ഒരു തരത്തിലും വിജയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
0 Comments