കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരുന്നില്ലാത്തതിന്റെ പേരില്‍ സര്‍ജറി പോലും മാറ്റിവച്ച് രോഗികളെ തിരിച്ചുവിടുന്നത് സര്‍ക്കാരിന്റെ ഗുരുതര വിഴ്ച്ചയാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു. മുന്‍ നിശ്ചയപ്രകാരം ആശുപത്രി അധികൃതര്‍ ഡേറ്റ് നല്‍കി ചികിത്സ തേടി എത്തുന്ന രോഗികള്‍ക്ക് മരുന്നില്ല എന്നതിന്റെ പേരില്‍ ചികിത്സ നിഷേധിക്കുന്നത് അംഗീകരിക്കാന്‍ ആവില്ലെന്നും സജി പറഞ്ഞു. സര്‍ക്കാര്‍ മരുന്ന് കമ്പനികള്‍ക്ക് നല്‍കേണ്ട തുക നല്‍കാത്തതിനാല്‍ ആണ് മരുന്ന് വിതരണം നിലച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ അനാസ്ഥക്കെതിരെ കേരളാ കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 24 രാവിലെ 11:30 ന് കോട്ടയം മെഡിക്കല്‍ കോളേജിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തും. ധര്‍ണസമരം കേരള കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്യുമെന്നും ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലും, സെക്രട്ടറി ജയ്‌സണ്‍ ജോസഫും അറിയിച്ചു.
0 Comments