വെളിയന്നൂര്‍ വന്ദേമാതരം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന സപ്തദിന സഹവാസ ക്യാമ്പ് ഭേരി 2022 ന് സമാപനമായി. കുര്യനാട് സെന്റ് ആന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സഹവാസ ക്യാമ്പ് നടന്നത്. സ്‌കൂള്‍ മാനേജര്‍ റവ.ഫാ. ടോം ജോസ് മാത്ത ശ്ശേരില്‍ അദ്ധ്യക്ഷനായിരുന്നു സമാപനയോഗം മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ക്യാമ്പിനോടനുബന്ധിച്ച് എന്‍.എസ്.എസ്. വോളന്റിയേഴ്‌സ് ഷോര്‍ട്ട് ഫിലിം ചിത്രീകരിച്ചു പൂര്‍ണ്ണമായും സ്മാര്‍ട്ട് ഫോണിലാണ് ഷോര്‍ട്ട് ഫിലിമിന്റെ ചിത്രീകരണം നടന്നത്. ഫിലിം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ സോജന്‍ സെബാസ്റ്റ്യന്‍, വൊഡാഫോണ്‍ കോമഡി സ്റ്റാര്‍ ഫെയിം പോള്‍സണ്‍ കൂത്താട്ടുകുളത്തിന് സി.ഡി നല്‍കി ഷോര്‍ട് ഫിലിമിന്റെപ്രകാശനം നിര്‍വഹിച്ചു. 'ലഹരിയ്ക്കും മയക്കുമരുന്നിനും അടിമപ്പെടുന്ന കൗമാരം പ്രമേയമാക്കിയാണ് കുരുക്ക് എന്നഷോര്‍ട്ട് ഫിലിം ഒരുക്കിയിരിക്കുന്നത്. ഷോര്‍ട്ട് ഫിലിമിന്റെ ആവിഷ്‌ക്കാരം നിര്‍വ്വഹിച്ചിരിക്കുന്നത് രന്‍ജീഷ് ജിയും സോജി മാത്യുവുമാണ്. പ്രോഗ്രാം ഓഫീസര്‍ സോജി മാത്യു, പഞ്ചായത്തംഗം സാബു തെങ്ങുംപള്ളിയില്‍, ബിജോയ് ജോസഫ്, ഷാജു എസ് പാളിത്തോട്ടം, കെ.ജി. ഗോപാലകൃഷ്ണന്‍ നായര്‍, സൂസന്‍ മാത്യു, ദീപേഷ് എ.എസ്, അജിത്ത് പ്രസാദ് എസ്, കുമാരി സഞ്ജന എസ്.നായര്‍ എന്നിവര്‍ സംസാരിച്ചു.
0 Comments