Breaking...

9/recent/ticker-posts

Header Ads Widget

വാഹന പ്രചരണ ജാഥ നടത്തി.



60 വയസ്സ് പിന്നിട്ട എല്ലാവര്‍ക്കും 10000 രൂപ പെന്‍ഷന്‍ നല്‍കണമെന്ന് ആവശ്യവുമായി വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റ് കടുത്തുരുത്തി നി യോജക മണ്ഡലത്തില്‍ വാഹന പ്രചരണ ജാഥ നടത്തി. തുല്യപെന്‍ഷന്‍ എന്ന സന്ദേശമുയര്‍ത്തി. ജാഥ അംഗങ്ങള്‍  വിവിധ കേന്ദ്രങ്ങളില്‍ വിശദീകരണ യോഗങ്ങള്‍ നടത്തി. റിപ്പബ്ലിക് ദിനത്തില്‍ വൈകുന്നേരം 5 മുതല്‍ 6 വരെ ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ജോണീസ് പി സ്റ്റീഫന്റെ നേതൃത്വത്തില്‍ പൗര സംഗമം കുറവിലങ്ങാട് പഞ്ചായത്ത് ബസ്റ്റാന്‍ഡില്‍ നടക്കും.. തുല്യത പെന്‍ഷനായി ഒപ്പുശേഖരണവും നടത്തും, വെമ്പിള്ളി ജംഗ്ഷനില്‍ നടത്തിയ വിശദീകരണ യോഗത്തില്‍ ജാഥ അംഗങ്ങളായ സനീഷ്. എം.ജെ,വിനോദ് .കെ. ജോസ്  എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments