സിപിഎമ്മിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ഗുണ്ടാരാജ് നടപ്പിലാക്കുകയാണെന്ന് ആന്റോ ആന്റണി എം.പി. ആരോപിച്ചു. കേരളത്തില്‍ ഗുണ്ടായിസത്തിനും , അഴിമതിക്കും, പിടിച്ചുപറിക്കും, കൊലപാതകത്തിനും, പോലീസ് ഒത്താശ ചെയ്തുകൊടുക്കുകയാണെന്നും എം.പി. കുറ്റപ്പെടുത്തി. ടിംബര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ ഓഫീസ് അടിച്ചുതകര്‍ക്കുകയും, ഭാരവാഹികളെ ആക്രമിച്ച് ഗുരുതര പരുക്ക് ഏല്‍പ്പിക്കുകയും ചെയ്ത ക്രിമിനലുകള്‍ക്ക് പാലാ പോലീസ് സംരക്ഷണം നല്‍കുന്നതില്‍ പ്രതിഷേധിച്ച് ടിംമ്പര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പണിമുടക്കിനോടനുബന്ധിച്ച് പാലാ കുരിശുപള്ളിക്കവലയില്‍ നടന്ന പ്രതിഷേധ പ്രകടനവും യോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഫീസില്‍ കയറി അടിച്ച് തകര്‍ക്കുകയും, ഭാരവാഹികളെ ആക്രമിക്കുകയും ചെയ്ത ക്രിമിനലുകള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കേണ്ടതിനു പകരം സ്റ്റേഷന്‍ ജാമ്യം കൊടുത്ത് പ്രതികളെ വിട്ടയച്ചത് അംഗീകരിക്കാന്‍ ആവില്ല എന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും എം.പി. ആവശ്യപ്പെട്ടു. ടിംബര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് അസീസ് പാണ്ടിയരപ്പള്ളില്‍ അധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ: നാരയണന്‍ നബൂതിരി, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ , റബര്‍ ടിംബര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സുരേഷ് ഇട്ടിക്കുന്നേല്‍, ഷെമീര്‍ ഇളപ്പുങ്കല്‍, ശശിധരന്‍ സിത്താര, ജയ്‌സണ്‍ മുടക്കാലില്‍, ശിഖാബ് കോതമംഗലം, സതീഷ് ചൊള്ളാനി , ജോര്‍ജ് പുളിങ്കാട്, നാസര്‍ മുണ്ടക്കയം, റെജി അലപ്പാട്ട്, ഷോജി ഗോപി , അണ്ണന്‍ പ്രശാന്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments