പാലാ ബൈപ്പാസ് റോഡില്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ നടപടികള്‍ വേണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (ബി ) ആവശ്യപ്പെട്ടു. ഗതാഗതം നിയന്ത്രിക്കുവാന്‍ കൂടുതല്‍ ട്രാഫിക് പോലീസിനെ നിയമിക്കണമെന്നും ആവശ്യമുയര്‍ന്നു. പാലാ ബൈപ്പാസിന്റെ കുപ്പിക്കഴുത്ത് നിവര്‍ത്തിയെങ്കിലും നിലവിലുള്ള സീബ്രാ ലൈനുകള്‍ മാഞ്ഞു തുടങ്ങിയ അവസ്ഥയിലാണ്. സിവില്‍ സ്റ്റേഷനും, സെന്റ്‌മേരീസ് സ്‌കൂളിനും ഇടയിലുള്ള ഭാഗത്ത് വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായുമ്പോള്‍ യാത്രക്കാര്‍ റോഡ് ക്രോസ്സ് ചെയ്യുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നു. കോട്ടയം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ വീതി കൂട്ടിയ ഭാഗത്ത് അമിത വേഗത്തില്‍ എത്തി ജംഗ്ഷനില്‍ അപകടം ഉണ്ടാക്കുന്നതും പതിവാണ്.സ്‌കൂളിന്റെ പരിസരഭാഗത്ത് പോലും ഒരു സീബ്രാലൈന്‍ നിലവിലില്ല.കഴിഞ്ഞ ദിവസം ഉണ്ടായ 2 അപകടങ്ങളില്‍ ഒരു യുവാവിന്റെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു.പാലാ ബൈപാസില്‍ കൂടുതല്‍ പോലീസുകാരെ നിയമിച്ച് ട്രാഫിക് നിയന്ത്രിക്കുക, സീബ്ര ലൈനുകള്‍ സ്ഥാപിക്കുക, ആവശ്യമുള്ള ഭാഗങ്ങളില്‍ ഹമ്പുകള്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉടന്‍ നടപ്പിലാക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കേരളാ കോണ്‍ഗ്രസ്സ് (ബി ) ജില്ലാ പ്രസിഡന്റ് സാജന്‍ ആലക്കളം , കെ.ടിയു.സി ജില്ലാ പ്രസിഡന്റ് മനോജ് മാഞ്ചേരില്‍ എന്നിവര്‍ സംസാരിച്ചു. പാര്‍ട്ടി ജില്ലാ സെക്രട്ടറി ബിജോയി ആര്‍ വരിയ്ക്കനെല്ലിയ്ക്കല്‍, ജില്ലാ ട്രഷറര്‍ ജിജോ മുഴയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
0 Comments