Breaking...

9/recent/ticker-posts

Header Ads Widget

ബ്ലൂ സ്‌പൈക്കെഴ്‌സിന് വിജയം



ഇന്ത്യന്‍ പ്രൈം വോളി ലീഗ് ടീമായ കൊച്ചി ബ്ലൂ സ്പൈക്കേഴ്‌സും ഫ്യൂച്ചര്‍  സ്‌പൈക്കേഴ്‌സ് ഓള്‍സ്റ്റാര്‍  ടീമും ഏറ്റുമുട്ടിയപ്പോള്‍ ബ്ലൂ സ്‌പൈക്കെഴ്‌സിന് വിജയം. പാലാ സെന്റ് തോമസ് കോളേജില്‍ നടന്ന ആവേശകരമായ പ്രദര്‍ശന മത്സരത്തില്‍ വിദേശ താരങ്ങളടങ്ങിയ ബ്ലൂസ്‌പൈക്കേഴ്‌സ് ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ നേടിയാണ് വിജയിച്ചത്. ഇന്റര്‍ കോളിജിയറ്റ് വോളിബോള്‍ ടൂര്‍ണമെന്റിലെ മികച്ച താരങ്ങള്‍ അടങ്ങിയ ഫ്യൂച്ചര്‍ സ്‌പൈക്കേഴ്‌സ് ഓള്‍ സ്റ്റാര്‍ ടീമും വിദേശ താരങ്ങള്‍ അടങ്ങിയ ബ്ലൂ സ്പൈക്കേഴ്‌സും തമ്മില്‍ നടന്ന മത്സരം പാലാ സെന്റ് തോമസ് കോളേജിന്റെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ വോളിബോള്‍ പ്രേമികളെ ആവേശത്തിലാഴ്ത്തി. ഇന്ത്യന്‍ പ്രൈം വോളി ലീഗിന്റെ പോയിന്റ് ക്രമത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ സെറ്റില്‍ 15-13 എന്ന നിലയില്‍ കൊച്ചി ബ്ലൂ സ്പൈയ്‌ക്കേര്‍സ് പെറു അന്താരാഷ്ട്ര താരം എഡ്വെര്‍ഡോയുടെയും ബ്രസീല്‍ താരം വാള്‍ട്ടറിന്റെയും മികച്ച പ്രകടനത്തില്‍ നേടിയപ്പോള്‍ രണ്ടാം സെറ്റില്‍ കൊച്ചി സ്‌പൈക്കേഴ്‌സിനെ ഞെട്ടിച്ചുകൊണ്ട് യൂണിവേഴ്‌സിറ്റി താരങ്ങള്‍ അണിനിരന്ന ഫ്യൂച്ചര്‍ സ്‌പൈക്കേഴ്‌സ് ഓള്‍ സ്റ്റാര്‍ ടീം സ്വപ്നതുല്യമായ തിരിച്ചുവരുമാണ് നടത്തിയത്. 9 - 15 എന്ന നിലയിലാണ് ഫ്യൂച്ചര്‍ സ്‌പൈക്കേഴ്‌സ് രണ്ടാം സെറ്റ് നേടിയത്. മൂന്നും നാലും സെറ്റ് 15 10 എന്ന ക്രമത്തില്‍ നേടി കൊച്ചി ബ്ലൂ സ്പൈകേഴ്‌സ് വിജയികളായി.  താരസമ്പന്നമായ കൊച്ചി ബ്ലൂ സ്‌പൈക്കേസില്‍ പെറു നാഷണല്‍ വോളിബോള്‍ ടീം ക്യാപ്റ്റന്‍ എഡ്വേര്‍ഡോ റോമയ്, ബ്രസീലിയന്‍ സൂപ്പര്‍താരവും സെന്‍ട്രല്‍ ബ്ലോക്കാറുമായ വാള്‍ട്ടര്‍ ഡിക്രൂസ് നെറ്റോ, കേരള പോലീസ് താരവും അറ്റാക്കറുമായ എറിന്‍ വര്‍ഗീസ്, യൂണിവേഴ്‌സല്‍ അറ്റാക്കര്‍ ജിബിന്‍ സെബാസ്റ്റ്യന്‍, കര്‍ണാടക പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് താരവും സെറ്ററുമായ പവന്‍ രമേശ്, കെ.എസ്.ഇ.ബി യുടെ ബ്ലോക്കറായ അഭിനവ്,   ഇന്ത്യന്‍ റെയില്‍വേയുടെ  താരങ്ങളായ അറ്റാക്കര്‍ രോഹിത് കുമാര്‍, ജോര്‍ജ് ആന്റണി,വിപുല്‍ കുമാര്‍, അലന്‍ ആഷിക്, തുടങ്ങിയ പ്രമുഖ താരങ്ങളാണ്  അണിനിരന്നത്.




Post a Comment

0 Comments