പാലാ നഗരസഭയുടെ പുതിയ ചെയര്‍പേഴ്സണായി എല്‍.ഡി.എഫ്-സിപിഎമ്മിലെ ജോസിന് ബിനോ തെരഞ്ഞെടുക്കപ്പെട്ടു. വോട്ടെടുപ്പില്‍ ജോസിന് ബിനോയ്ക്ക് 17 വോട്ടുകളും, എതിര് സ്ഥാനാര്‍ത്ഥി യുഡിഎഫിലെ വി.സി പ്രിന്‍സിന് 7 വോട്ടുകളും ലഭിച്ചു. നഗരസഭയുടെ ചരിത്രത്തിലാദ്യമായി സിപിഎം അംഗം അധ്യക്ഷ പദവിയിലെത്തുമ്പോഴും കേരള കോണ്‍ഗ്രസിന്റെ എതിര്‍പ്പു മൂലം ബിനു പുളിക്കക്കണ്ടത്തിന് സ്ഥാനം നല്‍കാതിരുന്നത് വിവാദമായി മാറുകയായിരുന്നു.
0 Comments