പാലാ കെ ആര്‍ ബേക്കഴ്‌സില്‍ നിന്നും അടുക്കള മാലിന്യം പുറത്തേക് ഒഴുകുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ കൗണ്‍സില്‍ യോഗത്തില്‍ ഉയര്‍ന്ന പരാതിയെ തുടര്‍ന്നാണ് അധികാരികള്‍ പരിശോധന നടത്തിയത്. അടുക്കളയില്‍ നിന്നും ഉള്ള മലിന ജലം എത്തുന്ന ടാങ്ക് നിറഞ്ഞതാണ് കാരണം.ദുര്‍ഗന്ധം വമിച്ചതോടെ ഈ പ്രദേശത്തുകൂടെയുള്ള യാത്രയും ദുസ്സഹമാണ്. ദിനംപ്രതി നിരവധി ആളുകള്‍ എത്തുന്ന പ്രദേശത്ത് അസുഖങ്ങള്‍ പടരുന്നതിനുള്ള സാഹചര്യമാണുണ്ടായിരിക്കുന്നത്. മലിന ജലം ഒഴുകുന്ന സംഭവത്തില്‍ കള്‍ശന നടപടി സ്വീകരിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ പറഞ്ഞു .ഭക്ഷ്യ മേഖലയില്‍ ശക്തമായ നിയന്ത്രണങ്ങള്‍ ആവശ്യമായിരിക്കെ ഇത്തരത്തിലുള്ള വീഴ്ച കണ്ടില്ലെന്ന് നടിക്കുവാന്‍ ആകില്ല.ഫുഡ് സേഫ്റ്റി വകുപ്പിന്റെ നിരീക്ഷണങ്ങള്‍ നടക്കുമ്പോളും ചില സ്ഥാപനങ്ങളില്‍ നിയമങ്ങളൊക്കെ കാറ്റില്‍ പറത്തുന്ന സ്ഥിതി വിശേഷമാണ് നിലവില്‍ ഉള്ളത്.
0 Comments