Breaking...

9/recent/ticker-posts

Header Ads Widget

ബന്ധുവിനെ കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു



മദ്യപാനത്തെ തുടര്‍ന്നുള്ള വഴക്കിനൊടുവില്‍ ബന്ധുവിനെ കുത്തി പരിക്കേല്‍പ്പിച്ച കേസില്‍  ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പാലാ മീനച്ചില്‍ കണ്ണാടിയുറുമ്പ് ഭാഗത്ത് പാലംപുരയിടത്തില്‍ വാസുദേവന്‍ (75) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞദിവസം രാത്രി തന്റെ ബന്ധുവായ സുരേഷ് കുമാര്‍ എന്നയാളെയാണ് കുത്തിപ്പരിക്കല്‍പ്പിച്ചത്. ഇരുവരും രാത്രിയില്‍  മദ്യപിക്കുകയും തുടര്‍ന്ന് വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. ഇതേ തുടര്‍ന്ന് വാസുദേവന്‍ കത്തികൊണ്ട് സുരേഷിനെ കുത്തുകയായിരുന്നു. പരാതിയെ തുടര്‍ന്ന് പാലാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷന്‍ എസ്. എച്ച്.ഒ കെ.പി. ടോംസണ്‍, എസ്.ഐ അഭിലാഷ് എം.ഡി, സി.പി.ഒ മാരായ രഞ്ജിത്ത്, അരുണ്‍കുമാര്‍, ശ്രീജേഷ് കുമാര്‍, ജസ്റ്റിന്‍ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.




Post a Comment

0 Comments