മീനച്ചിലാറിന്റെ തീരത്തുകൂടി റിവര്‍വ്യൂ റോഡ് കൊട്ടാരമറ്റത്തേക്ക് നീട്ടുന്നതിനായുള്ള നിര്‍മ്മാണത്തില്‍ ഉണ്ടായ ഭൂമിതര്‍ക്കം ആരുടേയും കണ്ണീര്‍ വീഴ്ത്താതെ രമ്യമായി പരിഹരിക്കപ്പെടുമെന്ന് ജോസ് കെ മാണി എം.പി. റവന്യൂ, പൊതുമരാമത്ത് വകുപ്പുകളുടെ സംയുക്ത പരിശോധനയും, ചര്‍ച്ചയും പൂര്‍ത്തിയാക്കി. പദ്ധതിക്കായുള്ള അവശേഷിക്കപ്പെടുന്ന ഭൂമി ഏറ്റെടുക്കലില്‍ വിട്ടു പോയ സ്വകാര്യ ഭൂമി കൂടി ന്യായമായ നഷ്ട പരിഹാരം ഉറപ്പുവരുത്തി ഏറ്റെടുക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായും എം.പി പറഞ്ഞു. നിര്‍മ്മാണ സ്ഥലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു ജോസ്‌കെ.മാണി. ഭൂമിതര്‍ക്കത്തെ തുടര്‍ന്ന് നിര്‍ത്തിവയ്‌ക്കേണ്ടി വന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൊതുമരാമത്ത് വകുപ്പു മന്ത്രി മുഹമ്മദ് റിയാസുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പുനരാരംഭിച്ചിട്ടുണ്ട്. അനുകൂല കാലാവസ്ഥയില്‍ വേനല്‍മഴയ്ക്ക് മുമ്പായി പണികള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം അറിയിച്ചു. സമയബന്ധിതമായി ഏലിവേറ്റഡ് ഹൈവേ നിര്‍മ്മാണം പൂര്‍ത്തിയാക്കുവാന്‍ ഉടന്‍ ഇടപെടല്‍ എല്‍.ഡി.എഫ് പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടിരുന്നു. രണ്ടാം ഘട്ടം റിംങ് റോഡിന്റെ വിശദമായ എസ്റ്റിമേറ്റിനായുള്ള ടോപ്പോ ഗ്രാഫിക് സര്‍വ്വേയ്ക്കും ഇന്നു തുടക്കം കുറിച്ചതായി ജോസ് കെ.മാണി പറഞ്ഞു. പി.എം. ജോസഫ്, തോമസ് ആന്റണി, പി.എന്‍.പ്രമോദ്, ബിജു പാലൂപടവന്‍, ജയ്‌സണ്‍ മാന്തോട്ടം, സിബി ജോസഫ്, സുനില്‍ പയ്യപ്പിളളി എന്നിവരും പൊതുമരാമത്ത് അധികൃതരും നിര്‍മ്മാണ സ്ഥലത്ത് എത്തിയിരുന്നു.
0 Comments