Breaking...

9/recent/ticker-posts

Header Ads Widget

ലഹരിവിരുദ്ധ സന്ദേശ റാലി നടത്തി.



പാലാ സെന്റ് തോമസ് കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന ദിശ 2022 സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശ റാലി നടത്തി. ലഹരിവിമുക്ത നാളേയ്ക്കായി യുവകേരളം എന്ന സന്ദേശവുമായി നടത്തിയ റാലി  കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജെയിംസ് ജോണ്‍ മംഗലത്ത് ലഹരിവിരുദ്ധ സന്ദേശം നല്‍കി ഫ്‌ലാഗ് ഓഫ് ചെയ്തു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. ജയേഷ് ആന്റണി, പ്രൊഫ. റോബേഴ്‌സ് തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. ക്യാമ്പ് നടക്കുന്ന മുത്തോലി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍നിന്ന് ആരംഭിച്ച റാലി പാലാ സെന്റ് തോമസ് കോളേജ് അങ്കണത്തില്‍ സമാപിച്ചു. കൂടാതെ ക്യാമ്പിന്റെ ഭാഗമായി മുത്തോലി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ വീടുകള്‍ സന്ദര്‍ശിച്ച്  വോളന്റിയര്‍മാര്‍ ലഹരിവിരുദ്ധ ലഘുലേഖകള്‍ വിതരണം ചെയ്യുകയും കേരള പോലീസിന്റെ ലഹരി ഉപയോഗം തടയുന്നതിനായുള്ള  യോദ്ധാവ് വാട്‌സാപ്പ് നമ്പര്‍  പരിചയപ്പെടുത്തുകയും ചെയ്തു. വിവിധ  വിഷയങ്ങളില്‍ ഡോ. ശ്രീജിത്ത് കെ. കെ., ബെന്നി സെബാസ്റ്റ്യന്‍ , അഡ്വ. സുമന്‍ സുന്ദര്‍ രാജ് തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണം നല്‍കി.  ജോണി പരുമല അവതരിപ്പിച്ച 'മരണമൊഴി 'എന്ന ഏകാംഗ നാടകവും ലഹരിവിരുദ്ധ ഡോക്യൂമെന്ററി പ്രദര്‍ശനവും ക്യാമ്പിന്റെ ഭാഗമായി നടന്നു.




Post a Comment

0 Comments