റോഡ് മുറിച്ചു കടക്കുന്നതിനിടെ മിനിലോറിയിടിച്ച് വയോധിക മരണമടഞ്ഞു. പാലാ ടൗണ്‍ ബസ് സ്റ്റാന്റിനുസമീപം റിവര്‍ വ്യൂ റോഡില്‍ രാവിലെ ഒന്‍പതു മണിയോടെയായിരുന്നു അപകടം . കൊല്ലപ്പള്ളി അറയ്കല്‍ അന്നക്കുട്ടി എന്ന 66 കാരിയാണ് മരണമടഞ്ഞത്. റോഡരികിലെ സ്റ്റോപ്പില്‍ ബസ്സില്‍ നിന്നും ഇറങ്ങിയ ശേഷം ബസ് സ്റ്റാന്റിലേക്ക് കടക്കുന്നതിനിടയിലാണ് മിനിലോറി അന്നക്കുട്ടിയെ ഇടിച്ചു വീഴ്ത്തിയത്. ലോറിക്കടിയില്‍ പെട്ട വൃദ്ധയെ ഏറെ വിഷമിച്ച് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആറ്റുതീരത്തോടു ചേര്‍ന്ന ബസ് സ്റ്റോപ്പില്‍ ബസ്സുകള്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുകയും, ഇറക്കുകയും ചെയ്യുമ്പോള്‍ റോഡു മുറിച്ചു കടക്കാന്‍ ആളുകള്‍ വിഷമിക്കുന്നത് സ്ഥിരം കാഴ്ചയാണ്. വാഹനങ്ങള്‍ വേഗത കുറച്ച് യാത്രക്കാര്‍ക്ക് കടന്നുപോകാന്‍ സൗകര്യം നല്‍കാറുമില്ല. ഈ ഭാഗത്ത് ട്രാഫിക് പോലീസിന്റെ സാന്നിധ്യവും, ഒപ്പം റോഡില്‍ വേഗ നിയന്ത്രണ സംവിധാനങ്ങളും വേണമെന്നാണ് ആവശ്യമുയരുന്നത്.
0 Comments