Breaking...

9/recent/ticker-posts

Header Ads Widget

പാലാ നഗരസഭയുടെ വനിതാ ഹോസ്റ്റല്‍ ഏറ്റെടുത്ത് നടത്തുവാന്‍ തയ്യാറാണെന്ന് വനിതാ വികസന കോര്‍പറേഷന്‍ ഭരണസമിതി അംഗം പെണ്ണമ്മ ജോസഫ്



വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന പാലാ നഗരസഭയുടെ വനിതാ ഹോസ്റ്റല്‍ ആവശ്യമായ അറ്റകുറ്റപണികള്‍ നടത്തി ഏല്‍പിച്ചാല്‍ ഏറ്റെടുത്ത് ആധുനിക സൗകര്യങ്ങളോടെ നടത്തുവാന്‍ തയ്യാറാണെന്ന് വനിതാ വികസന കോര്‍പറേഷന്‍  ഭരണസമിതി അംഗം പെണ്ണമ്മ ജോസഫ് പറഞ്ഞു. പാലാ നഗരപ്രദേശത്തെ വിവിധ സ്ഥാപനങ്ങളില്‍ ജോലിക്കായി എത്തുന്ന വനിതകള്‍ക്ക് കുറഞ്ഞ നിരക്കിലുള്ള താമസ സൗകര്യം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിയായ നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ട് എന്നും അവര്‍ പറഞ്ഞു.വനിതാ വികസന കോര്‍പ്പറേഷന്‍ ഇപ്പോള്‍ നിരവധി പട്ടണങ്ങളില്‍ ഹോസ്റ്റലുകള്‍ വിജയകരമായി പ്രവര്‍ത്തിപ്പിച്ചു വരുന്നുണ്ട്. കോര്‍പ്പറേഷന്‍ റീജണല്‍ മാനേജരോടൊപ്പം പാലാ നഗരസഭയുടെ അടഞ്ഞുകിടക്കുന്ന ഹോസ്റ്റലില്‍ എത്തി മൂന്ന് തവണ സംയുക്ത പരിശോധന നടത്തിയിരുന്നു. അറ്റകുറ്റപണികള്‍ തീര്‍ത്ത് നല്‍കിയാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭയെ അറിയിച്ചിരുന്നുവെന്നും പെണ്ണമ്മ ജോസഫ് പറഞ്ഞു. കോര്‍പ്പറേഷന്റെ ' വനിതാ മിത്ര ' പ്രൊജക്ടില്‍ ഉള്‍പ്പെടുത്തിയാണ് ഇത് നടപ്പാക്കുക. ഭക്ഷണ സൗകര്യത്തോടെയും ഇന്റര്‍ വ്യൂ ,മററ് യാത്രാ അവശ്യങ്ങളുമായി എത്തുന്നവര്‍ക്കും ചുരുങ്ങിയ സമയത്തേക്കും കൂടി താമസ സൗകര്യം ലഭ്യമാക്കും വിധവുമാണ് ക്രമീകരണം ഏര്‍പ്പെടുത്തുക.ഈ കെട്ടിടത്തില്‍ മറ്റു സ്ഥാപനങ്ങള്‍ ഉണ്ടാവാന്‍ പാടില്ല. വാര്‍ഡന്‍, കുക്ക്, സെക്യൂരിറ്റി ജീവനക്കാരെ കോര്‍പറേഷന്‍ നിയമിക്കും.നഗരസഭയ്ക്ക് പി.ഡബ്ല്യു.ഡി നിശ്ചയിക്കുന്ന വാടകയും നല്‍കും.




Post a Comment

0 Comments