മീനച്ചില്‍ പഞ്ചായത്തിലെ പാറപ്പള്ളി ലക്ഷംവീട് കോളേനി റോഡ് മാണി സി കാപ്പന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. പാറപ്പള്ളി കോളനിയില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബു പൂവേലി, പഞ്ചായത്ത് അംഗം ഇന്ദു പ്രകാശ് എന്നിവര്‍ സംസാരിച്ചു. റോഡ് നിര്‍മാണത്തിന് സൗജന്യമായി സ്ഥലം വിട്ടു നല്കിയ അഡ്വ ഷൈന്‍ ടോം, വി.ജെ വിജയകുമാര്‍, വിജെ നന്ദകുമാര്‍ എന്നിവരെയും മുന്‍ പഞ്ചായത്ത് സെക്രട്ടറി എം സുശീലനെയും പൊന്നാടയണിയിച്ച് ആദരിച്ചു.
0 Comments