Breaking...

9/recent/ticker-posts

Header Ads Widget

പാറപ്പള്ളി ലക്ഷം വീട് കോളനി നിവാസികളുടെ വഴിയെന്ന സ്വപ്നത്തിന് സാക്ഷാത്കാരമായി.



പാറപ്പള്ളി ലക്ഷം വീട് കോളനി നിവാസികളുടെ വഴിയെന്ന  സ്വപ്നത്തിന് സാക്ഷാത്കാരമായി. മാണി സി കാപ്പന്‍ എം.എല്‍.എ യുടെ കരുതലിലാണ് അരനൂറ്റാണ്ടുകാലത്തെ കാത്തിരിപ്പിനൊടുവില്‍ കോളനിയിലേക്കുള്ള  വഴി യാഥാര്‍ത്ഥ്യമാവുന്നത്. ലക്ഷംവീട് കോളനിയില്‍ താമസം തുടങ്ങിയതു മുതല്‍ വഴി എന്നത് സ്വപ്നമായി അവശേഷിക്കുകയായിരുന്നു. വര്‍ഷങ്ങളായി അധികാര കേന്ദ്രങ്ങളിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും ആവശ്യം ഉന്നയിക്കപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. ഓരോ തിരഞ്ഞെടുപ്പുകള്‍ വരുമ്പോഴും പ്രതീക്ഷകളുയര്‍ന്നെങ്കിലും നിരാശയായിരുന്നു ഫലം. സ്വന്തം വീട്ടുമുറ്റത്ത് വാഹനം എത്തിക്കുക എന്നത് യഥാര്‍ത്ഥ്യമാകില്ലെന്ന് കരുതിയിരിക്കുകയായിരുന്നു ഇവിടെയുള്ള 25 ല്‍ പരം കുടുംബങ്ങള്‍. വിഷയം മാണി സി കാപ്പന്‍ എം.എല്‍.എ യുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെ സമീപവാസിയായ  സഹപാഠി ചൂരക്കാട്ട് സി ജി വിജയകുമാറിനെ നേരില്‍ കണ്ട് മാണി സി കാപ്പന്‍ കോളനിക്കാര്‍ക്കായി സ്ഥലം വിട്ടു നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു. ഇതേത്തുടര്‍ന്ന് അദ്ദേഹത്തിന്റെയും സഹോദരന്‍ സി.ജി നന്ദകുമാറിന്റെയും ഉടമസ്ഥതയിലുള്ള  നാലു സെന്റോളം ഭൂമി കോളനി നിവാസികളുടെ യാത്രാവശ്യങ്ങള്‍ക്കായി വഴി നിര്‍മ്മിക്കുന്നതിന് സൗജന്യമായി വിട്ടുകൊടുക്കാമെന്ന് സമ്മതിക്കുകയായിരുന്നു. അരക്കിലോമീറ്ററോളം റോഡ് വെട്ടി. ഇതിന്റെ കോണ്‍ക്രീറ്റിംഗിനും മറ്റുമായി മാണി സി കാപ്പന്‍ എം.എല്‍.എ യുടെ ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപയും അനുവദിച്ചു. കോണ്‍ക്രീറ്റിംഗ് പൂര്‍ത്തീകരിച്ചതോടെ കോളനിയിലേയ്ക്കുള്ള യാത്ര സുഗമമായി. തങ്ങളുടെ ദീര്‍ഘനാളത്തെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയ എം.എല്‍.എ യ്ക്കും സ്ഥലമുടമകള്‍ക്കും നന്ദി അര്‍പ്പിക്കുകയാണ് കോളനി നിവാസികള്‍.




Post a Comment

0 Comments