സ്‌കൂള്‍ കലോത്സവങ്ങളുടെ പാചകം ഇനി ഏറ്റെടുക്കില്ലെന്ന് പ്രശസ്ത പാചക വിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരി. 16 വര്‍ഷക്കാലമായി സംസ്ഥാന കലോത്സവത്തിന്റെ പാചകപ്പുരയുടെ നേതൃത്വം വഹിച്ചിരുന്ന പഴയിടത്തെ നോണ്‍ വെജിന്റെയും ബ്രാഹ്‌മണ്യത്തിന്റെയും പേരില്‍ അവഹേളിക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമം നടത്തിയതായാണ് പരാതി ഉയരുന്നത്. അനാവശ്യ വിവാദങ്ങളാണ് കലോത്സവ ഊട്ടുപുരകളുടെ ചുമതലയില്‍ നിന്നും പിന്മാറാനുള്ള തീരുമാനത്തിനു കാരണമെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി പറഞ്ഞു.
0 Comments