Breaking...

9/recent/ticker-posts

Header Ads Widget

സംരക്ഷണ ഭിത്തി സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തതായി പരാതി



വൃദ്ധ ദമ്പതികളുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിന്റെ സംരക്ഷണ ഭിത്തി സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തതായി പരാതി. തോടനാല്‍ കല്ലേല്‍ പുരയിടത്തില്‍ കെ.ജെ രാമചന്ദ്രനും ഭാര്യ ലൈല രാമചന്ദ്രനുമാണ് ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്. പാലാ ഡിവൈഎസ്പി യ്ക്കും,സി.ഐ യ്ക്കും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന്  ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കിയതായി വൃദ്ധ ദമ്പതികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പുരയിടത്തിനു സമീപത്തു കൂടിയുള്ള വഴിക്ക് വീതി കൂട്ടുന്നതിനായാണ് പഞ്ചായത്തംഗത്തിന്റെയും ഭര്‍ത്താവിന്റെയും നേതൃത്വത്തില്‍ ഹിറ്റാച്ചി ഉപയോഗിച്ച്  നാലടിയിലേറെ ഉയരമുള്ള മതില്‍ തകര്‍ത്തത്. തങ്ങളടെ അനുമതിയില്ലാതെ വസ്തുവില്‍ കയ്യേറ്റം നടത്തിയവര്‍ ക്കെതിരെ നടപടി വേണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. മതില്‍ പൊളിച്ച സ്ഥലത്ത് മറ്റു നിര്‍മ്മാണം നടത്തരുതെന്നാവശ്യപ്പെട്ട് വക്കീല്‍ മുഖേന പഞ്ചായത്ത് സെക്രട്ടറിക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് നിയമപരമായ സംരക്ഷണം ഉറപ്പു വരുത്തണമെന്നാണ് വൃദ്ധ ദമ്പതികളടെ ആവശ്യം.





Post a Comment

0 Comments