Breaking...

9/recent/ticker-posts

Header Ads Widget

സൈക്കിളില്‍ ശബരിമലയിലേക്ക്



സൈക്കിളില്‍ ശബരിമലയിലേക്ക് യാത്ര ചെയ്യുന്ന ആന്ധ്രപ്രദേശില്‍ നിന്നുള്ള ഭക്തസംഘം പാലായിലെത്തി. പതിനഞ്ചംഗ സംഘമാണ് സൈക്കിളില്‍ ശബരിമല യാത്ര നടത്തുന്നത്. ഡിസംബര്‍ 31 നാണ് ഇവര്‍ ആന്ധ്രയില്‍ നിന്നും യാത്ര ആരംഭിച്ചത്. 1200 കിലോമീറ്റര്‍ സഞ്ചരിച്ച് അയ്യപ്പ ദര്‍ശനം നടത്തുകയാണ് സംഘത്തിന്റെ ലക്ഷ്യം. കര്‍ഷകരും സര്‍ക്കാര്‍ ജീവനക്കാരുമടക്കമുള്ളവരാണ് തീര്‍ത്ഥാടക സംഘത്തിലുള്ളത്. തുടര്‍ച്ചയായി 28 വര്‍ഷക്കാലം ശബരിമല യാത്ര നടത്തിയിട്ടുള്ള നാഗേന്ദ്ര സ്വാമിയുടെ നേതൃത്വത്തിലാണ് ഇവരുടെ യാത്ര. വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി വിശ്രമത്തിനു ശേഷമാണ് യാത്ര തുടരുന്നത്. വ്യാഴാഴ്ച ഉച്ചയോടെയാണ് തീര്‍ത്ഥാടകസംഘം പാലായിലെത്തിയത്. 




Post a Comment

0 Comments