Breaking...

9/recent/ticker-posts

Header Ads Widget

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.



പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കാഞ്ഞിരപ്പള്ളിയില്‍ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി ആനക്കല്ല് ചെരിവുപുറത്ത്  ഫൈസല്‍ ഷാജി (32) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞ ദിവസം  ആനക്കല്ല് ടൗണ്‍ ഭാഗത്ത് അക്രമാസക്തനായി വിറകുകമ്പു പിടിച്ചു നില്‍ക്കുന്ന വിവരം  നാട്ടുകാര്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തുകയും   ഇയാളെ അനുനയിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ ഇയാള്‍ പോലീസിനെ  ചീത്ത വിളിക്കുകയും, എസ്.ഐയുടെ യൂണിഫോം വലിച്ച് കീറുകയും, ആക്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇയാളെ എസ്.ഐയും സംഘവും സാഹസികമായി പിടികൂടുകയായിരുന്നു. ഫൈസല്‍ ഷാജി കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ ആന്റി സോഷ്യല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളാണ്.  കാഞ്ഞിരപ്പള്ളി സ്റ്റേഷന്‍ എസ്.ഐ അരുണ്‍ തോമസ്, സി.പി.ഒ മാരായ  ബിനോ, സുനിമോന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.  പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.




Post a Comment

0 Comments