മെഡിക്കല്‍കോളജ് ഗാന്ധിനഗര്‍റോഡില്‍ പെട്രോള്‍ പമ്പിന് സമീപം ഇടവഴിയില്‍ അവശനിലയില്‍ കണ്ടെത്തിയ യുവാവിനെ ഗാന്ധിനഗര്‍ പോലീസ്, മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. തിരുവനന്തപുരം അമരവിള സ്വദേശി വിനോദFനെയാണ് റോഡരികില്‍ അവര നിലയില്‍ കണ്ടത്. തീര്‍ത്തും അവശനായ യുവാവ് ദിവസങ്ങളായി ഇടവഴിയില്‍ കിടക്കുകയായിരുന്നു. ഗാന്ധിനഗര്‍ എസ്എച്ച്ഒ കെ ഷിജിയുടെയും എസ്.ഐ സുധീഷിന്റേയും ഹൈവേ പോലീസിന്റേയും നേതൃത്വത്തില്‍ ഇയാളെ മെഡിക്കല്‍ കോളജിലെത്തിക്കുകയായിരുന്നു. യുവാവിന്റെ ബന്ധുക്കള്‍ ആരും എത്തിയില്ലെങ്കില്‍ പരിചരണവും സംരക്ഷണവും ഏറ്റെടുക്കുവാന്‍ തയ്യാറാണെന്ന് നവജീവന്‍ ട്രസ്റ്റി പി. യൂ.തോമസ് പറഞ്ഞു.
0 Comments