പൂവരണി ശ്രീമഹാദേവ ക്ഷേത്രത്തില്‍ തിരുവുത്സവം ജനുവരി 26ന് കൊടിയേറും. വൈകിട്ട് 6ന് തന്ത്രി ഭദ്രകാളി മറ്റപ്പള്ളി പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ കൊടിയേറ്റ് നടക്കും. വൈകിട്ട് 7ന് തിരുവരങ്ങ് ഉദ്ഘാടനം മാളികപ്പുറം ഫെയിം ദേവനന്ദ നിര്‍വഹിക്കും. തുടര്‍ന്ന് 100-ല്‍പരം കലാകാരികള്‍ അണിനിരക്കുന്ന മെഗാ തിരുവാതിര അരങ്ങേറും. 7.30ന് ഭരതനാട്യവും തുടര്‍ന്ന് സിബിഎസ്ഇ സംസ്ഥാന സ്‌കൂള്‍ കലോല്‍സവ വിജയികള്‍ നയിക്കുന്ന നൃത്തസന്ധ്യയും നടക്കും. ഉത്സവ ദിവസങ്ങളില്‍ രാവിലെ 10.30ന് ഉത്സവബലിയും, 12.30ന് ഉത്സവബലി ദര്‍ശനവും നടക്കും. ഗജരാജന്‍ പാലാ ഗണേശന്‍, ഗജരാജപ്രമുഖന്‍ ഗുരുവായൂര്‍ ഇന്ദ്രസെന്‍, ഗജകൗസ്തുഭം പല്ലാട്ട് ബ്രഹ്‌മദത്തന്‍, ഗുരുവായൂര്‍ ശ്രീധരന്‍, ഗുരുവായൂര്‍ വലിയവിഷ്ണു എന്നീ ഗജരാജാക്കന്‍മാര്‍ വിവിധ ദിവസങ്ങളിലെ എഴുന്നള്ളിപ്പുകളില്‍ പങ്കെടുക്കും. പള്ളിവേട്ട ദിവസമായ ഫെബ്രുവരി 1ന് വൈകിട്ട് 4.30ന് കാഴ്ചശ്രീബലിയ്ക്ക് പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ പ്രമാണത്തില്‍ 90ല്‍പരം കലാകാരന്‍മാര്‍ പങ്കെടുക്കുന്ന സ്‌പെഷ്യല്‍ പഞ്ചാരിമേളം. ഉണ്ടായിരിക്കും. ജനുവരി 28ന് രാത്രി 7.30ന് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ സംഗീത സന്ധ്യ, 29ന് കൊട്ടാരക്കര ശ്രീഭദ്രയുടെ നൃത്തനാടകം ഭീമസേനന്‍ എന്നിവ നടക്കും. ഫെബ്രുവരി 2 ന് ആറാട്ടോടെ ഉത്സവാഘോഷങ്ങള്‍ സമാപിക്കും. ഉച്ചയ്ക്ക് 1 മണിയ്ക്ക് ആറാട്ട് എഴുന്നള്ളിപ്പിന് പല്ലാട്ട് ബ്രഹ്‌മദത്തന്‍ തിടമ്പേറ്റും. വൈകിട്ട് നാലരയ്ക്ക് ആറാട്ട് നടക്കും. മീനച്ചില്‍ വടക്കേ കാവില്‍ ഇറക്കി പൂജ, രാത്രി 9 ന് കുമ്പാനി ജംഗ്ഷനില്‍ ആറാട്ട് എതിരേല്‍പും നടക്കും. രാത്രി പത്തിന് ആല്‍ച്ചുവട്ടില്‍ സ്‌പെഷ്യല്‍ പാണ്ടിമേളവും ഉണ്ടായിരിക്കും. പൂവരണി മഹാദേവ ക്ഷേത്ര ഉത്സവം പ്രൗഡഗംഭീരമായി ആഘോഷിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്ര ഭാരവാഹികളായ ശങ്കരന്‍ നമ്പൂതിരി തേവണങ്കോട്ടില്ലം, മധുസൂദനന്‍ പാലക്കുഴിയില്‍, സഞ്ജീവ്കുമാര്‍ ശ്രീഭവനം, പത്മകുമാര്‍ പതുശ്ശേരില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
0 Comments