കേരളത്തിലെ നിര്‍മ്മാണ മേഖല വന്‍ പ്രതിസന്ധി നേരിടുന്നുന്നതായി പ്രൈവറ്റ് ബില്‍ഡിംഗ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍. നോട്ട് നിരോധനവും, ജി.എസ്.ടി., പ്രളയം, കോവിഡ് എല്ലാം ഈ മേഖലയ്ക്ക് വന്‍ ആഘാതം ഉണ്ടാക്കി. ഇതിലൂടെ ഉണ്ടായ സാമ്പത്തിക നഷ്ടം എല്ലാ അതിജീവിച്ച് മുന്നോട്ട് പോകുമ്പോള്‍, നിര്‍മ്മാണ വസ്തുക്കളുടെ വിലവര്‍ദ്ധനവ്, പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനവ് നിര്‍മ്മാണ മേഖലയില്‍ സേവനങ്ങളും സാധനങ്ങളുടെ വില വര്‍ദ്ധിക്കാന്‍ ഇടവരുത്തി. ഈ സാഹചര്യങ്ങള്‍ ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ കരാര്‍ ഏറ്റെടുക്കുന്ന കരാറുകാര്‍ക്ക് തിരിച്ചടിയായി. ടോറസ് വാഹനങ്ങള്‍ തടഞ്ഞ്, ജി.എസ്.ടി., ജിയോ വാഹന വകുപ്പ് അധികനികുതി ചുമത്തുന്നു. കരിങ്കല്ല് ഉല്പന്നങ്ങള്‍ക്ക് അടിക്ക് 10 രൂപാ വില വര്‍ദ്ധിപ്പിച്ചു. കരിങ്കല്ല് ഉല്‍പന്നങ്ങള്‍ നിര്‍മ്മാണ മേഖലയില്‍ എത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഈ മേഖലയിലെ മുഴുവന്‍ തൊഴിലാളികളും പ്രതിസന്ധിയില്‍ ആകും. കരാറുകാരനെ അവഗണിക്കുന്ന നയങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം, നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി അടിയന്തിരമായി പരിഗണിക്കണമെന്നും പി.ബി.സി.എ. ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എം.എസ്. ഷാജി, ജില്ലാ പ്രസിഡന്റ് പി.എം പ്രകാശന്‍, സെക്രട്ടറി കെ.ബിനു എന്നിവര്‍ ആവശ്യപ്പെട്ടു.
0 Comments