Breaking...

9/recent/ticker-posts

Header Ads Widget

പി.എസ്.സി. ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം



കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ കോട്ടയം ജില്ലാ ഓഫീസില്‍ 50 ലക്ഷം രൂപ ചെലവിട്ടു നിര്‍മിച്ച ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം പി.എസ്.സി. ചെയര്‍മാന്‍ ഡോ.എം. ആര്‍. ബൈജു നിര്‍വഹിച്ചു.  ഇന്ത്യയിലെ മറ്റു പബ്ലിക് സര്‍വീസ് കമ്മീഷനുകള്‍ കേരള പി.എസ്.സിയെ മികച്ച മാതൃകയായാണ് കാണുന്നതെന്നും ഇതിനുദാഹരണമാണ് നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പി.എസ്.സി നേരിട്ടു നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷകളെന്നും അദ്ദേഹം പറഞ്ഞു. ഒരു മാസത്തിനുള്ളില്‍ പുതിയ പരീക്ഷാകേന്ദ്രത്തില്‍ ആദ്യ ഓണ്‍ലൈന്‍ പരീക്ഷ നടത്തും. സെന്റര്‍ കൂടുതല്‍ വിപുലീകരിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. പുതിയ പരീക്ഷാകേന്ദ്രത്തില്‍ 165 പേര്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷ എഴുതാന്‍ സാധിക്കും. സംസ്ഥാനത്തെ എട്ടാമത്തെ ഓണ്‍ലൈന്‍ പരീക്ഷ കേന്ദ്രമാണ് കോട്ടയത്ത് ആരംഭിച്ചത്. 49,99,600 രൂപ ചെലവിട്ടു പൊതുമരാമത്ത് വിഭാഗമാണ് പരീക്ഷാകേന്ദ്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.  കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ സംസ്ഥാനത്ത് 1700 ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരേ സമയം പി.എസ്.സി. പരീക്ഷ ഓണ്‍ലൈനായി എഴുതാന്‍ സാധിക്കും. ഇത്തരത്തില്‍ രണ്ട് ഷിഫ്റ്റുകളിലായി ഒരു ദിവസം 3400 മുതല്‍ 3500 പേര്‍ക്ക് വരെ ഓണ്‍ലൈന്‍ പരീക്ഷ പി.എസ്.സി. സെന്ററുകളില്‍ മാത്രം  എഴുതാന്‍ സൗകര്യമുണ്ടാവും. പി.എസ്.സി. പരീക്ഷകള്‍ 50 ശതമാനവും ഓണ്‍ലൈനായി നടത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും ചെയര്‍മാന്‍ പറഞ്ഞു.  കമ്മീഷന്‍ അംഗം ഡോ. കെ. പി. സജിലാല്‍  അധ്യക്ഷത വഹിച്ചു. കമ്മീഷന്‍ അംഗങ്ങളായ സി. സുരേശന്‍, ബോണി കുര്യാക്കോസ്, പി.എസ്.സി. സെക്രട്ടറി സാജു ജോര്‍ജ്ജ്, പി.എസ്.സി. കോട്ടയം ജില്ലാ ഓഫീസര്‍ കെ.ആര്‍. മനോജ് കുമാര്‍ പിള്ള, പി.ഡബ്ല്യൂ.ഡി. അസിസ്റ്റന്റ് എന്‍ജിനീയര്‍ മായാ കെ. നായര്‍ എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments