ഇന്ത്യന്‍ ഭരണഘടനയുടെ പതിപ്പ് സ്‌കൂളിന് സമര്‍പ്പിച്ചു കൊണ്ട് പുലിയന്നൂര്‍ GN LP സ്‌കൂളില്‍ റിപ്പബ്ലിക് ദിനാഘോഷം നടന്നു. പൗരബോധമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ സമഗ്രമായ അറിവ് പകര്‍ന്നു നല്‍കുന്നതിനായാണ് ഭരണഘടനാ ഗ്രന്ഥ സമര്‍പ്പണം നടത്തിയത്. റിപ്പബ്ലിക് ദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് ജി മീനാഭവന്‍, നിര്‍വ്വഹിച്ചു. കിടങ്ങൂര്‍ എസ്‌ഐ കുര്യന്‍ മാത്യു ഭരണഘടനാപതിപ്പ് സമര്‍പ്പിച്ചു. പിടിഎ പ്രസിഡന്റ് കെ.കെ പ്രസാദ്, വൈസ് പ്രസിഡന്റ് റോയി മാത്യു, ഹെസ് മിസ്ട്രസ് ആശാ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments