Breaking...

9/recent/ticker-posts

Header Ads Widget

പുന്നത്തറ കമ്പനി കടവില്‍ കടത്തുവളളം സര്‍വ്വീസ് ആരംഭിക്കുന്നു.



പുന്നത്തറ കമ്പനി കടവില്‍ കടത്തുവളളം സര്‍വ്വീസ് ആരംഭിക്കുന്നു. പാലം നിര്‍മ്മാണം പൂര്‍ത്തിയാകുംവരെയാണ് പ്രദേശവാസികള്‍ക്ക് കടത്തു വെള്ളത്തില്‍ യാത്രയ്ക്ക് സൗകര്യമൊരുക്കുന്നത്. പ്രദേശവാസികള്‍ക്ക് അക്കരെ ഇക്കരെ എത്തുവാന്‍ കടത്തു വള്ളം  ഏര്‍പ്പെടുത്തുവാന്‍ ഏറ്റുമാനൂര്‍ നഗരസഭയും അയര്‍ക്കുന്നം  ഗ്രാമപഞ്ചായത്തും ധാരണയിലെത്തി. വള്ളം വാടകയ്ക്ക് എടുക്കുവാനും കടത്തു കൂലി നല്‍കുവാനും വേണ്ടിവരുന്ന തുക ഏറ്റുമാനൂര്‍ നഗരസഭയും അയര്‍ക്കുന്നം  ഗ്രാമപഞ്ചായത്തും തുല്യമായി പങ്കുവയ്ക്കാനാണ് തീരുമാനം. ഏറ്റുമാനൂര്‍ നഗരസഭ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടു വള്ളങ്ങള്‍ വാങ്ങുവാന്‍ ഫണ്ട് വകയിരുത്തിയിട്ടുണ്ടെങ്കിലും നിലവില്‍ വാങ്ങിയിട്ടില്ല. ഈ സാഹചര്യത്തിലാണ് വള്ളം വാടകയ്ക്ക് എടുക്കാന്‍ തീരുമാനം എടുത്തത്. ഏറ്റുമാനൂര്‍, അയര്‍ക്കുന്നം, പുതുപ്പള്ളി മേഖലകളെ ബന്ധിപ്പിക്കുന്ന പുന്നത്തുറ കമ്പനി കടവ് പാലം 18 മാസക്കാലത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ ആണ് ധാരണ. കടത്തു സര്‍വീസ് സംബന്ധിച്ച് അയര്‍ക്കുന്നം ഗ്രാമപഞ്ചായത്ത് അധികൃതരും ഏറ്റുമാനൂര്‍ നഗരസഭ അധികൃതരും ശനിയാഴ്ച ചര്‍ച്ച നടത്തി.




Post a Comment

0 Comments