പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്ക പഴയ പള്ളിയില്‍ ഉണ്ണിമിശിഹായുടെ ദര്‍ശനത്തിരുന്നാള്‍ ആഘോഷം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ 7 ന് ഫാദര്‍ ബിജു ചിറത്തറ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു. രാവിലെ 10 ന് നടന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാദര്‍ ജിസ്‌മോന്‍ മരങ്ങോലില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഫാദര്‍ ചാക്കോ വണ്ടന്‍കുഴിയില്‍ സന്ദേശം നല്‍കി. കിടങ്ങൂര്‍ ഫോറോനാ വികാരി ഫാദര്‍ ജോസ് നെടുങ്ങാട്ട് വിശുദ്ധ കുര്‍ബ്ബാനയുടെ ആശീര്‍വാദകമ്മം നിര്‍വഹിച്ചു. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ പ്രദക്ഷിണം നടന്നു. ബാന്റ് മേളവും വര്‍ണ്ണക്കുടകളുമായി നിരവധി വിശ്വാസകള്‍ പ്രദക്ഷിണത്തില്‍ പങ്കു ചേര്‍ന്നു. വികാരി ഫാദര്‍ ജയിംസ് ചെരുവില്‍, തങ്കച്ചന്‍ പായിക്കാട്ട് , ബെന്നി വട്ടതൊട്ടിയില്‍ , ടോമി ഇടമന തുടങ്ങിയവര്‍ തിരുനാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.
0 Comments