Breaking...

9/recent/ticker-posts

Header Ads Widget

പുന്നത്തുറ ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ കരാട്ടെ പരിശീലനം ആരംഭിച്ചു.



ഏറ്റുമാനൂര്‍ മുനിസിപ്പല്‍ പരിധിയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് സ്വയം സുരക്ഷ പ്രതിരോധ പരിശീലനം നല്‍കുന്ന പദ്ധതിയുടെ ഭാഗമായി പുന്നത്തുറ ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ കരാട്ടെ പരിശീലനം ആരംഭിച്ചു. സ്‌കൂള്‍ തല ഉദ്ഘാടനം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  ഡോക്ടര്‍ എസ് ബീന നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സുനിത ബിനീഷ് അധ്യക്ഷയായിരുന്നു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ ബിനോയ് ചെറിയാന്‍, പ്രീതി രാജേഷ്, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബിജു ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കരാട്ടെയില്‍ മൂന്നു മാസത്തെ പരിശീലനമാണ് നല്‍കുന്നത്. ആഴ്ചയില്‍ മൂന്ന് ദിവസം, മൂന്ന്  മണിക്കൂര്‍ വീതമാണ്  പരിശീലനം.  ജപ്പാന്‍ ഷോട്ടോകാന്‍ സെന്‍സ്സായി റ്റിറ്റോ. കെ സണ്ണിയുടെ നേതൃത്വത്തില്‍ സൂര്യകിരണ്‍, വിഷ്ണു വിനോദ് എന്നിവരാണ് പരിശീലനം നല്‍കുന്നത്. പദ്ധതിക്കായി 2 ലക്ഷം രൂപയാണ് നഗരസഭ നീക്കി വച്ചിരിക്കുന്നത്. പുന്നത്തറ ഗവണ്‍മെന്റ് യൂ.പി സ്‌കൂള്‍, ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ടി.ടി.ഐ, പേരൂര്‍ ജെ. ബി.എല്‍.പി സ്‌കൂള്‍  എന്നീ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ആദ്യഘട്ടമായി പരിശീലനം നല്‍കുന്നത്.




Post a Comment

0 Comments