Breaking...

9/recent/ticker-posts

Header Ads Widget

കൂവയ്ക്കമലയില്‍ പാറമട പ്രവര്‍ത്തനം ആരംഭിക്കാന്‍ നീക്കം നടക്കുന്നതായി ആക്ഷേപം



കരൂര്‍ പഞ്ചായത്തിലെ   വലവൂര്‍ കൂവയ്ക്കമലയില്‍  കോടതിവിധി മറികടന്ന് പാറമട പ്രവര്‍ത്തനം ആരംഭിക്കാന്‍ നീക്കം നടക്കുന്നതായി ആക്ഷേപം. ഞായറാഴ്ച നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെ ഇവിടെയെത്തിയ ടിപ്പര്‍ലോറി മറിഞ്ഞ് അപകടവുമുണ്ടായി.  ചെങ്കുത്തായ മലഞ്ചെരുവില്‍ അനധികൃതമായാണ് പാറപൊട്ടിക്കാന്‍ നീക്കം നടക്കുന്നത് എന്ന് നാട്ടുകാര്‍ ആരോപിച്ചു. പാറമട പ്രവര്‍ത്തനം സ്റ്റേ ചെയ്ത പഞ്ചായത്തിനെതിരെ പാറമട ഉടമ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇത് തള്ളിയ വിധിക്കെതിരെ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചിരിക്കുകയാണ്. എന്നാല്‍ തങ്ങള്‍ക്ക് അനുകൂലമായ വിധി ലഭിച്ചു എന്ന് കാട്ടിയാണ് നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നതെന്നാണ് ആരോപണം. ഹിറ്റാച്ചിയും മറ്റ് പണിയുപകരണങ്ങളും കൊണ്ടുവന്നിരിക്കുന്നത് പാറമട പ്രവര്‍ത്തനം തുടങ്ങുന്നതിനാണെന്നാണ് ജനങ്ങള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പാറമടയ്ക്ക് ലൈസന്‍സ് ലഭിച്ചത് വലിയ വിവാദമായിരുന്നു. വലവൂര്‍ ട്രിപ്പിള്‍ഐടിയും കുടിവെള്ള പദ്ധതിതിയും ക്ഷേത്രവും ഇതിന് സമീപത്തായുണ്ട്.  വലിയ ജനകീയ പ്രതിഷേധവും ഇടോനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. ഭരണസമിതി അറിയാതെ പഞ്ചായത്ത് സെക്രട്ടറി ലൈസന്‍സ് നല്കിയെന്നായിരുന്നു അന്ന് പ്രസിഡന്റ് മഞ്ജു ബിജു പ്രതികരിച്ചത്.




Post a Comment

0 Comments