മീനച്ചിലാറ്റിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞ സാഹചര്യത്തില്‍ കളരിയാമ്മാക്കല്‍ കടവിലെ ചെക്ക് ഡാം എത്രയും വേഗം അടയ്ക്കണമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്‌ളാക്കല്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഇറിഗേഷന്‍ വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ , അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയതായി അദ്ദേഹം പറഞ്ഞു. പാലാ മുനിസിപ്പാലിറ്റി, ഭരണങ്ങാനം, മീനച്ചില്‍ എന്നീ പഞ്ചായത്തുകളിലെ 1500 ഓളം വീടുകളില്‍ വേനല്‍ക്കാലത്ത് കുടിവെള്ളമെത്തിക്കുന്നതിന് ആവശ്യമായ ജലം ലഭിക്കുന്നത് കളരിയാമ്മാക്കല്‍ ചെക്ക് ഡാമില്‍ നിന്നാണ്. ഇരുകരകളിലും ഉള്ള നൂറുകണക്കിന് കിണറുകളില്‍ ജലനിരപ്പ് ഉയരുന്നതിനും ജലം സുലഭമായി ലഭിക്കുന്നതിനും ഈ ചെക്ക്ഡാം ഉപകാരപ്പെടുന്നുണ്ട്. കൃഷിക്കും ധാരാളമായി വെള്ളം ഉപയോഗിക്കുന്നു. ചെക്ക് ഡാമിന്റെ മേല്‍നോട്ടത്തിനായി ആര്‍ഡി.ഒ, ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍, കുടിവെള്ള പദ്ധതി ഭാരവാഹികള്‍ എന്നിവരെ ഉള്‍പ്പെടുത്തി മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ ആവശ്യപ്പെട്ടു.
0 Comments