എം.ജി യൂണിവേഴ്സിറ്റി പി.ജി പരീക്ഷയില്‍ രാമപുരം മാര്‍ ആഗസ്തീനോസ് കോളേജ് വിദ്യാര്‍ത്ഥികള്‍ അഞ്ച് റാങ്കുകള്‍ കരസ്ഥമാക്കി. എം.എസ്.സി ഇലക്ട്രോണിക്സ് വിദ്യാര്‍ത്ഥിനി കൃഷ്ണപ്രിയ കെ, എം.എച്ച്.ആര്.എം വിദ്യര്‍ത്ഥിനി സ്നേഹ യോഹന്നാന് എന്നിവര്‍ രണ്ടാം റാങ്കും എം.എച്ച്.ആര്.എം വിദ്യാര്‍ത്ഥിനികളായ ഡോണ സാബു അഞ്ചാം റാങ്കും, അലീന സജി ആറാം റാങ്കും, എം.എസ് .സി ഇലക്ട്രോണിക്സിലെ ആതിര എം. ഒന്‍പതാം റാങ്കും കരസ്ഥമാക്കി. വിജയികളെ കോളേജ് മാനേജര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, പ്രിന്‍സിപ്പല്‍ ഡോ. ജോയ് ജേക്കബ്, പി.റ്റി.എ പ്രസിഡന്റ് ജിമ്മി അലനോലിക്കല്‍, വൈസ് പ്രിന്‍സിപ്പല്‍മാരായ ഫാ. ജോസഫ് ആലഞ്ചേരില്‍, സിജി ജേക്കബ്, ഡിപ്പാര്‍ട്ടമെന്റ് മേധാവികളായ അഭിലാഷ് വി, ലിന്‍സി ആന്റണി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ രാജീവ് ജോസഫ് അഡ്മിനിസ്ട്രേറ്റീവ് എക്സിക്യൂട്ടീവ് പ്രകാശ് ജോസഫ് തുടങ്ങിയവര്‍ അഭിനന്ദിച്ചു.
0 Comments