Breaking...

9/recent/ticker-posts

Header Ads Widget

അപൂര്‍വ്വ രോഗ ബാധിതരായ കുരുന്നു സഹോദരങ്ങളടെ ചികിത്സയ്കായി നാടൊരുമിക്കുന്നു.



CAH എന്ന അപൂര്‍വ്വ രോഗ ബാധിതരായ കുരുന്നു സഹോദരങ്ങളടെ ചികിത്സയ്കായി നാടൊരുമിക്കുന്നു. കൊഴുവനാല്‍ സ്വദേശി കളായ ദമ്പതികളുടെ ഏഴും, മൂന്നും വയസ് പ്രായമുള്ള കുട്ടികളാണ് അപൂര്‍വ രോഗത്തിന്റെ പിടിയിലമര്‍ന്ന് ദുരിതമനുഭവിക്കുന്നത്. മാണി സികാപ്പന്‍ എം.എല്‍എ മുന്‍ കൈയെടുത്താണ് ചികിത്സാ സഹായ നിധി സമാഹരണ കമ്മറ്റി രൂപീകരിച്ചത്.  അപൂര്‍വ്വ രോഗാവസ്ഥയുള്ള രണ്ടു കുട്ടികള്‍ ഉള്ള കുടുംബത്തെ സഹായിക്കാന്‍ സമൂഹത്തിന് കടമയുണ്ടെന്ന് എം.എല്‍. എ ചൂണ്ടിക്കാട്ടി. ഇവരുടെ ദുരവസ്ഥ ശ്രദ്ധയില്‍പ്പെട്ട കേരള ഹൈക്കോടതിയും സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചികിത്സാ സഹായ നിധി രൂപീകരിക്കുന്നതെന്ന് മാണി സി കാപ്പന്‍ വ്യക്തമാക്കി. ഇതിനായി മാണി സി കാപ്പന്‍ എം.എല്‍.എ ചെയര്‍മാനും മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രന്‍ജിത്ത് ജി മീനാഭവന്‍ കണ്‍വീനറും ഡോ തോമസ് സി കാപ്പന്‍, പീറ്റര്‍ പന്തലാനി, എം.പി കൃഷ്ണന്‍നായര്‍, എബി ജെ ജോസ്, കെ.ബി അജേഷ്, ടി.വി ജോര്‍ജ്, കെ.സി മുരളീധരന്‍, അനീഷ് ജി തുടങ്ങിയവര്‍ അംഗങ്ങളായും ഉള്ള കമ്മിറ്റി രൂപീകരിച്ചു.




Post a Comment

0 Comments