ഏറ്റുമാനൂര്‍ നഗരസഭയിലെ റോഡ് വര്‍ക്കുകള്‍ ഏറ്റെടുക്കുന്നതില്‍ നിന്നും കരാറുകള്‍ പിന്‍തിരിയുന്നതായി ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട് മുന്‍പ് കരാറുകാരുടെ യോഗം വിളിച്ചെങ്കിലും നഗരസഭയുടെ ഭാഗത്തുനിന്നും കാര്യമായ പ്രതികരണം ഉണ്ടാകാത്തതിനെ തുടര്‍ന്ന് കരാറുകാര്‍ പിന്‍തിരിഞ്ഞിരുന്നു. എന്നാല്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിയാതെ വന്നതോടെ നഗരസഭ പ്രത്യേക കൗണ്‍സില്‍ യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തു. എസ്റ്റിമേറ്റ് തുകയില്‍ നിന്നും സര്‍ക്കാര്‍ നിബന്ധനപ്രകാരം കാര്യമായ തുക ഉയര്‍ത്തുവാന്‍ കഴിയാതെ വന്നതും സാനസാമഗ്രികളുടെ വില ഉയര്‍ന്നതും എല്ലാം കരാറുകാരെ പിന്തിരിപ്പിക്കുകയാണ്. നഗരസഭ അധ്യക്ഷയുടെയും സെക്രട്ടറിയുടെയും നഗരസഭ എന്‍ജിനീയറുടെയും സാന്നിധ്യത്തിലാണ് കൗണ്‍സില്‍ യോഗം നടന്നത്. ടാറിന്റെ ലഭ്യത കുറവും റോഡ് നിര്‍മ്മാണത്തെ ബാധിച്ചതായാണ് അധികൃതര്‍ പറയുന്നത്.
0 Comments