മലയാളിയും ടെക്‌സാസ് സ്റ്റേറ്റിലെ മിസോറി സിറ്റി മേയറുമായ റോബിന്‍ എലക്കാടിന് കാണക്കാരി പഞ്ചായത്തില്‍ സ്വീകരണം നല്‍കി. കാണക്കാരി പഞ്ചായത്തിലെ കുറുമുള്ളൂര്‍ സ്വദേശിയാണ് റോബിന്‍ ഇലക്കാട്. റോബിന്‍ കഴിഞ്ഞ രണ്ട് ടേമായി മിസോറി സിറ്റി മേയര്‍ ആണ്. അദ്ദേഹത്തിന്റെ പിതാവ് വിമുക്തഭടനായ കെ.യു. ഫിലിപ്പ് കുറുമുള്ളൂരിലാണ് താമസിക്കുന്നത്. അമ്മ മെഡിക്കല്‍ കോളേജ് നേഴ്‌സുമായിരുന്നു. നാലാം ക്ലാസ് വരെ കേരളത്തില്‍ പഠിച്ചുവളര്‍ന്ന റോബിന്‍കഴിഞ്ഞ 41 വര്‍ഷമായി നിലവില്‍ അമേരിക്കയിലാണ്. കാണക്കാരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ബിന്‍സി സിറിയക് അധ്യക്ഷയായിരുന്നു. മിസോറി സിറ്റി മേയര്‍ എന്ന നിലയില്‍ ജന്മ നാടായ കാണക്കാരിയിലെ വിവിധ വികസന പദ്ധതികള്‍ക്ക് ഏതൊക്കെ തലങ്ങളില്‍ സഹായം നല്‍കാന്‍ കഴിയുമെന്ന് പഠനം നടത്തി തീരുമാനമെടുക്കുമെന്ന് റോബിന്‍ ഇലക്കാട് പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനത്തി സിറ്റി ഗ്രാന്റ് നല്‍കാറുളളത് ഇത്തവണ ജന്മനാട്ടല്‍ നല്‍കണമെന്നാണ് ആ ഗ്രഹമെന്നും മിസോറി സിറ്റി മേയര്‍ പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു പഴയപുരക്കല്‍, പഞ്ചായത്ത് മെമ്പര്‍മാരായ കാണക്കാരി അരവിന്ദാക്ഷന്‍, പി ജി അനില്‍കുമാര്‍, തമ്പി ജോസഫ് തുടങ്ങിയവര്‍ അനുമോദന പ്രസംഗം നടത്തി. പൂച്ചെണ്ടു നല്‍കിയും പൊന്നാട അണിയിച്ചും ഗ്രാമപഞ്ചായത്തിന്റെ ഉപഹാരവും നല്‍കിയുമാണ് റോബിന്‍ എലക്കാടിന് സ്വന്തം ഗ്രാമം സ്വീകരണം നല്‍കിയത്. അമേരിക്കയിലെ ജീവിതാനുഭവങ്ങളും ഭരണശൈലിയും, റോബിന്‍ പഞ്ചായത്ത് മെമ്പര്‍മാരുമായി പങ്കുവെച്ചു.
0 Comments