Breaking...

9/recent/ticker-posts

Header Ads Widget

തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞ് 7 പേര്‍ക്ക് പരിക്ക്.



പൂവരണിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞ് 7 പേര്‍ക്ക് പരിക്ക്. പാലാ പൊന്‍കുന്നം റോഡില്‍ പൂവരണി ചരള ഭാഗത്താണ് ശബരിമല തീര്‍ത്ഥാടകരുടെ വാഹനം നിയന്ത്രണംവിട്ട് മറ്റൊരു വാഹനത്തിലിടിച്ച ശേഷം റോഡ് സൈഡിലെ പുരയിടത്തിലേയ്ക്ക് മറിഞ്ഞത്. പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. കര്‍ണാടക സ്വദേശികളായ 13 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. 7 പേര്‍ക്ക് പരിക്കേറ്റു. 2 പേരുടെ തലയ്ക്കാണ് പരിക്ക്. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണം. നിയന്ത്രണംവിട്ട വാഹനം പാലായിലേയ്ക്ക് പോവുകയായിരുന്ന കാറിലാണ് ഇടിച്ചത്. കാര്‍ ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. പാലായില്‍ നിന്നും ഫയര്‍ഫോഴ്സെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ ഫയര്‍ഫോഴ്സ് വാഹനത്തില്‍ പാലാ താലൂക്കാശുപത്രിയിലെത്തിച്ച ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. പാലാ പോലീസും സ്ഥലത്തെത്തി.




Post a Comment

0 Comments