Breaking...

9/recent/ticker-posts

Header Ads Widget

തെരഞ്ഞെടുപ്പ് ഫലം കുതിരക്കച്ചവടത്തിന് തിരിച്ചടിയാണെന്ന് സജി മഞ്ഞക്കടമ്പില്‍



മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം ജോസ് കെ മാണി വിഭാഗത്തിന്റെ കുതിരക്കച്ചവടത്തിന് തിരിച്ചടിയാണെന്ന് യു.ഡി.എഫ്. കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. കേരളാ കോണ്‍ഗ്രസ് മെമ്പര്‍ ചാര്‍ലി ഐസക്കിനെ ഓഫര്‍ നല്‍കിയാണ് ജോസ് കെ മാണി വിഭാഗം പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പ് എടുപ്പിച്ചത്. എന്നാല്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിക്ക് വോട്ട് രേഖപ്പെടുത്തണം എന്ന പാര്‍ട്ടി വിപ്പ് ലഭിച്ചതോടെ ചാര്‍ളി ഐസക് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുകയായിരുന്നു. കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച ജനപ്രതിനിധികളെ വില കൊടുത്തു വാങ്ങുവാനുള്ള നീക്കം ഇനിയെങ്കിലും ജോസ് വിഭാഗം അവസാനിപ്പിക്കണമെന്നും സജി പറഞ്ഞു.




Post a Comment

0 Comments