Breaking...

9/recent/ticker-posts

Header Ads Widget

സംക്രാന്തിയില്‍ ഭക്ഷ്യ വിഷബാധയേറ്റ് യുവതി മരിച്ച സംഭവത്തില്‍ മുഖ്യപ്രതി പോലീസിന്റെ പിടിയിലായി.



സംക്രാന്തിയില്‍ ഭക്ഷ്യ വിഷബാധയേറ്റ്  യുവതി മരിച്ച സംഭവത്തില്‍ മുഖ്യപ്രതി പോലീസിന്റെ പിടിയിലായി. മലപ്പുറം തിരൂര്‍ മേല്‍മുറി,പാലത്തിങ്കല്‍ ഭാഗത്ത് പിലാത്തോട്ടത്തില്‍  മുഹമ്മദ് സിറാജുദ്ദീന്‍ (20) എന്നയാളെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 29ന് സംക്രാന്തിയിലുള്ള ഹോട്ടലില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തുവരുത്തിയ ഭക്ഷണം കഴിച്ച് കിളിരൂര്‍ പാലത്തറ വീട്ടില്‍ വിനോദ് കുമാറിന്റെ ഭാര്യ മെഡിക്കല്‍ കോളേജിലെ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് കൂടിയായ രശ്മി രാജ് ഫുഡ് പോയിസനെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തുന്നതിനിടയില്‍  ഹോട്ടലിലെ ചീഫ് കുക്ക് ആയ സിറാജുദ്ദീന്‍ ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം മലപ്പുറം ജില്ലയിലെ കാടാമ്പുഴയില്‍ നിന്നും പിടികൂടുകയായിരുന്നു. ഗാന്ധിനഗര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഒ ഷിജി കെ, കോട്ടയം വെസ്റ്റ് എസ്.ഐ ശ്രീജിത്ത്, ഗാന്ധിനഗര്‍ എസ്.ഐ വിദ്യ വി, പവനന്‍ എം.സി, സി.പി.ഒ മാരായ അനീഷ് വി.കെ, പ്രവീണ്‍ പി.വി, സുബീഷ് , രാകേഷ് , അനീഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.




Post a Comment

0 Comments