സന്‍മനസ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പുതുവര്‍ഷ ആഘോഷസമ്മേളനം ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു. അഗ്രിമ കര്‍ഷക മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ സന്‍മനസ് ജോര്‍ജ്ജ് അധ്യക്ഷനായിരുന്നു. എസ്‌ഐ ബിനോയി തോമസ് മുഖ്യപ്രഭാഷണം നടത്തി. എസ്‌ഐ ഷാജി സെബാസ്റ്റ്യന്‍, ഫാ തോമസ് കിഴക്കയില്‍, രാജു കാദംബരി, ലീലാമ്മ ജോസഫ്, േ്രത്യസ്യാമ്മ തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വൃക്കരോഗ ബോധവല്കരണക്ലാസ് ഡോ വിആര്‍ രാജേഷ് നയിച്ചു. 150 കിഡ്‌നി രോഗികള്‍ക്കുള്ള ഡയാലിസിസ് കിറ്റ് വിതരണം, കാന്‍സര്‍ രോഗികള്‍ക്കുള്ള ചികിത്സാ സഹായ വിതരണം, ഭക്ഷ്യകിറ്റ് വിതരണം എന്നിവയും നടന്നു.
0 Comments