കേരളം വലിയ ഓള്‍ഡ് ഏജ് ഹോമായി മാറിയിക്കുകയാണെന്ന് ഡോ.ശശി തരൂര്‍ എം.പി. അഭ്യസ്ത വിദ്യരായ യുവാക്കള്‍ രാജ്യം വിടുകയാണ്. കേരളത്തില്‍ യുവതലമുറയ്ക്ക് വേണ്ടത്ര പരിഗണനയോ അവസരമോ ലഭിക്കുന്നില്ലെന്നും ശശി തരൂര്‍ എം.പി പറഞ്ഞു. ഇത് രാജ്യത്തിന് വലിയ നഷ്ടമാണെന്നും ശശി തരൂര്‍ പറഞ്ഞു. നമ്മുടെ സംസ്ഥാനത്തെ ചെറുപ്പക്കാര്‍ക്ക് ഇവിടെ ജീവിക്കാനും പ്രവര്‍ത്തിക്കാനും ഉള്ള അവസരം നല്‌കേണ്ട ഉത്തരവാദിത്വം സര്‍ക്കാരുകള്‍ക്കാണന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
0 Comments