സ്റ്റേറ്റ് ബാങ്ക്‌സ് സ്റ്റാഫ് യൂണിയന്‍ കേരള സര്‍ക്കിളിന്റെ ആഭിമുഖ്യത്തില്‍ സേവ് എസ്ബിഐ സേവ് കസ്റ്റമേഴ്‌സ് എന്ന് മുദ്രാവാക്യവുമായി മേഖലാ കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തി. എസ്ബിഐ കേരള സര്‍ക്കിളിലെ ബ്രാഞ്ചുകളില്‍ നിന്നും 1300 ക്ലറിക്കല്‍ ജീവനക്കാരെ മാര്‍ക്കറ്റിംഗ് മേഖലയിലേയ്ക്ക് മാറ്റുന്നതിനെതിരെയായിരുന്നു പ്രതിഷേധം. പാലായില്‍ നടന്ന പ്രതിഷേധ ധര്‍ണ കേരള കോണ്‍ഗ്രസ് എം നിയോജക മണ്ഡലം പ്രസിഡന്റ് ടോബിന്‍ കെ അലക്‌സ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ വൈസ് പ്രസിഡന്റ് ഹരി എസ് , അസി. ജനറല്‍ സെക്രട്ടറി റോണി തോമസ്, സുജിത്ത് എംഎം, വിദ്യ ജി നായര്‍, പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പ്രതിനിധി അലക്‌സ് മേനാംപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ്ബിഐയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ പോലും ബാധിക്കുന്ന തരത്തില്‍ ജീവനക്കാരെ മാറ്റുന്ന പരിഷ്‌കാരങ്ങള്‍ ഒഴിവാക്കണമെന്നു നേതാക്കള്‍ ആവശ്യപ്പെട്ടു.
0 Comments