കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ എസ്‌സി, എസ്ടി കുടുംബങ്ങള്‍ക്ക് നല്‍കുന്ന ഉപകരണങ്ങളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷൈനമ്മ സാജു നിര്‍വഹിച്ചു. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി തനതു ഫണ്ടും പ്ലാന്‍ ഫണ്ടും ഉപയോഗപ്പെടുത്തിയാണ് ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിയത്. എസ് സി കുടുംബങ്ങള്‍ക്കുള്ള വാട്ടര്‍ ടാങ്കുകള്‍, മേശ, കസേര, പഠനോപകരണങ്ങള്‍ എന്നിവയും എസ്.ടി കുടുംബങ്ങള്‍ക്കുള്ള അലമാരകളുമാണ് പദ്ധതി പ്രകാരം വിതരണം ചെയ്തത്. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി. വി. പ്രമോദ്, പഞ്ചായത്ത് അംഗം സ്റ്റീഫന്‍ പാറാവേലി തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments