കോട്ടയം എസ്. എച്ച്. മെഡിക്കല്‍ സെന്ററിന്റെ നേതൃത്വത്തില്‍, മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു സെന്റനിയല്‍ ലയണ്‍സ് ക്ലബ് കോട്ടയം, ഇറഞ്ഞാല്‍ റെസിഡന്‍സ് അസോസിയേഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് കഞ്ഞിക്കുഴി ഒറസ്റ്റ് ഭവനില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് നടന്നത്. ക്യാമ്പിന്റെ ഉല്‍ഘാടനം കോട്ടയം കളക്ടര്‍ കെ. ജയശ്രി ഐ. ഏ. എസ്. നിര്‍വഹിച്ചു. കോട്ടയം ലയണ്‍സ് ക്ലബ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ആര്‍. വെങ്കിടാചലം മുഖ്യപ്രഭാഷണം നടത്തി. എസ്. എച്ച്. മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ സിസ്റ്റര്‍ കാതറൈന്‍ നെടുംപുറം ആശംസ സന്ദേശം നല്‍കി. എസ്. എച്ച്. മെഡിക്കല്‍ സെന്റര്‍ ഫിസിഷ്യന്‍ ഡോ. വിഷ്ണു, ഗൈനക്കോളജിസ്റ്റ് ഡോ. സുമ സാറ കുര്യന്‍. ഒങ്കോളജിസ്റ്റ് ഡോ. ഡാലിയ എന്നിവര്‍ ക്യാമ്പിന് നേതൃത്വം കൊടുത്തു. സ്ത്രീകള്‍ക്കായി സൗജന്യ ക്യാന്‍സര്‍ രോഗ നിര്‍ണയം, സൗജന്യ മരുന്ന് വിതരണം, സൗജന്യ ശ്വാസകോശ രോഗ നിര്‍ണയം എന്നിവയും നടത്തി.
0 Comments