റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കിയ ചായ സല്‍ക്കാരത്തില്‍ വിശിഷ്ട വ്യക്തിത്വങ്ങള്‍ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഭാര്യയ്ക്കും കൊച്ചു മകനുമൊപ്പമാണ് വിരുന്നിനെത്തിയത് രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും മതനേതാക്കളുമടക്കമുള്ളവര്‍ പങ്കെടുത്ത സല്‍ക്കാരത്തില്‍ ഫ്‌ലോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാര ജേതാവ് ഷീല റാണിയും കുടുംബാംഗങ്ങളും പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്തു. ഭര്‍ത്താവ് ജയചന്ദന്‍, മകന്‍ ജഗന്നാഥന്‍, രമേഷ് കിടങ്ങൂര്‍ എന്നിവരും പങ്കെടുത്തു. രാജ്ഭവനില്‍ ഗവര്‍ണര്‍ ആ തിഥേയനായപ്പോള്‍ ക്ഷണിതാക്കളോരോരുത്തരുടെയും അടുത്തെത്തി കുശലാന്വേഷണം നടത്താന്‍ അദ്ദേഹത്തിന് പ്രോട്ടോകോള്‍ തടസ്സമായില്ല. നിറഞ്ഞ പുഞ്ചിരിയും സ്‌നേഹവചസ്സുകളുമായി അതിഥികള്‍ കൊപ്പം റിപ്പബ്ലക് ദിനമാഘോഷിക്കുകയായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍. ദല്‍ഹിയില്‍ രാഷ്ട്രപതിയില്‍ നിന്നും പുരസ്‌കാരം സ്വീകരിക്കാനും രാജ്ഭവനില്‍ ഗവര്‍ണറുടെ അതിഥിയായി സല്‍ക്കാരത്തില്‍ പങ്കെടുക്കാനും കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഷീലാ റാണി പറഞ്ഞു.
0 Comments