Breaking...

9/recent/ticker-posts

Header Ads Widget

ഏകദിന ശില്പശാല സംഘടിപ്പിച്ചു



മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയില്‍ സുരക്ഷിത ഭക്ഷണത്തിനായി എല്ലാ വീടുകളിലും പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അടുക്കളത്തോട്ടത്തിലെ പച്ചക്കറി പരിപാലനത്തെക്കുറിച്ച് ഏകദിന ശില്പശാല സംഘടിപ്പിച്ചു. കൃഷിഭവന്റെയും ആത്മ കോട്ടയത്തിന്റെയും ആഭിമുഖ്യത്തില്‍ നടന്ന ശില്പശാലയുടെ ഉദ്ഘാടനം  പഞ്ചായത്ത്പ്രസിഡന്റ് ബെല്‍ജി ഇമാനുവല്‍  നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് നിര്‍മല ദിവാകരന്‍ അധ്യക്ഷയായിരുന്നു. സ്ഥിരം സമിതി അധ്യക്ഷന്‍ തുളസിദാസ്, ഉഷാരാജു, വാര്‍ഡ് മെമ്പര്‍മാര്‍ വിവിധ വാര്‍ഡുകളിലെ കൃഷിക്കൂട്ടം അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.  അതിരമ്പുഴ കൃഷി ഓഫീസര്‍ ഡോ.ഐറിന്‍ എലിസബത്ത് ജോണ്‍ ക്ലാസ് നയിച്ചു. കൃഷി ഓഫീസര്‍ ഡെന്നീസ് ജോര്‍ജ്,  കൃഷി അസിസ്റ്റന്റ് മായ കെ ജി എന്നിവര്‍ പ്രസംഗിച്ചു. 60ല്‍ പരം കര്‍ഷകര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.




Post a Comment

0 Comments