പൂവരണി മഹാദേവ ക്ഷേത്രത്തിലെ 5ാം തിരുവുത്സവത്തോടനുബന്ധിച്ച് രാവിലെ ശ്രീബലി എഴുന്നള്ളിപ്പ് നടന്നു. 12 മണിയോടെ നടന്ന ഉത്സവബലി ദര്‍ശനത്തിന് നിരവധി ഭക്തരെത്തി. വൈകീട്ട് കാഴ്ച ശ്രീബലി, ദീപാരാധന, വിളക്കിനെഴുന്നള്ളിപ്പ് എന്നിവയും നടന്നു. തിരുവരങ്ങില്‍ രാവിലെ ഡോ ദിനേശ് കര്‍ത്ത ചാക്യാര്‍ കൂത്ത് അവതരിപ്പിച്ചു. മീനച്ചില്‍ കര്‍ത്താ കുടുംബത്തിലെ അംഗമായ ചെച്ചേരില്‍ മഠത്തില്‍ ദിനേശ് കര്‍ത്തായുടെ ചാക്യാര്‍ കൂത്ത് അവതരണം ഹൃദ്യമായി. വൈകിട്ട് ക്ലാസിക്കല്‍ ഡാന്‍സ്, കോമഡി ഷോ എന്നിവയും നടന്നു.
0 Comments