വിളക്കുമാടം ശ്രീഭദ്രാ നികേതന്‍ സ്‌കൂള്‍ വാര്‍ഷികാഘോഷം ഞായറാഴ്ച നടക്കും. മാണി സി കാപ്പന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ലളിതാംബിക ടീച്ചര്‍ ആമുഖ പ്രഭാഷണം നടത്തും. സ്‌കൂള്‍ പ്രസിഡന്റ ജിനു ഭാസ്‌കര്‍ അധ്യക്ഷനായിരിക്കും. അഡീഷണല്‍ ഇന്‍കം ടാക്‌സ് കമ്മീഷണര്‍ ജ്യോതിസ് മോഹന്‍ മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല അവാര്‍ഡുകള്‍ വിതരണം ചെയ്യും. സുരേഷ് ഇട്ടിക്കുന്നേല്‍, റജി കുന്നനാംകുഴി, സി.ആര്‍ പ്രദീപ് കുമാര്‍, പഞ്ചായത്തംഗം വിഷ്ണു പി.വി, ഓമന വിശ്വനാഥന്‍, സാജു എന്‍.വി തുടങ്ങിയവര്‍ പ്രസംഗിക്കും. കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍, മെഗാ തിരുവാതിര എന്നിവയും നടക്കും വാര്‍ത്താ സമ്മേളനത്തില്‍ ബാബു മേലണ്ണൂര്‍, റജി കുന്നനാം കുഴി, സാജു എന്‍.വി, സജീവ് പറ യ്ക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments