Breaking...

9/recent/ticker-posts

Header Ads Widget

കഥാസമാഹാരം ' ഭൂമി എന്ന പക്ഷിക്കൂട് ' പ്രകാശനം ചെയ്തു



ദേവസ്യാ കാണക്കാരി രചിച്ച  കഥാസമാഹാരം ' ഭൂമി എന്ന പക്ഷിക്കൂട് ' പ്രകാശനം ചെയ്തു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും പുരോഗമന സാഹിത്യകാരനുമായ റെജി ലൂക്കോസ് പ്രകാശനകര്‍മം നിര്‍വഹിച്ചു.  ജീവിതം കരുപ്പിടിപ്പിക്കുവാന്‍ കുടിയേറി പാര്‍ക്കേണ്ടി വരുന്നവരുടെയും അധിനിവേശത്തിന്റെ പേരില്‍ പ്രതിസന്ധികളെ നേരിടേണ്ടി വരുന്നവരുടെയും വേദന പങ്കുവെക്കുന്ന പുസ്തകം  സ്‌നേഹത്തിന്റെ ചരടില്‍ മനുഷ്യരെ ഒരുമിപ്പിക്കുന്ന കഥ കൂടിയാണെന്നും റെജി ലൂക്കോസ് പറഞ്ഞു. കാണക്കാരി മില്‍ക്ക് സൊസൈറ്റി ഹാളില്‍ നടന്ന പുസ്തക പ്രകാശന  ചടങ്ങില്‍ പുരോഗമന കലാസാഹിത്യസംഘം കടുത്തുരുത്തി ഏരിയ സെക്രട്ടറി നീലകണ്ഠന്‍ ഇളയത് അധ്യക്ഷനായിരുന്നു. ഡോക്ടര്‍ ബാബുജി പുസ്തക പ്രകാശനം നിര്‍വഹിച്ചു. ഡോക്ടര്‍ ഡൊമിനിക് പുസ്തകം ഏറ്റുവാങ്ങി. കാണക്കാരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബേബി ജോസഫ്, സ്റ്റീഫന്‍ പാറാവേലി, ശ്രീദേവി, പഞ്ചായത്ത് മെമ്പര്‍മാരായ കാണക്കാരി അരവിന്ദാക്ഷന്‍, വി.ജി. അനില്‍കുമാര്‍, ഷാജി കെ എം, വി. എ. ബേബി, ശശിധരന്‍  തുടങ്ങിയ പ്രമുഖര്‍ പ്രസംഗിച്ചു.




Post a Comment

0 Comments